08:20am 20 April 2026
NEWS
ഈ ട്രമ്പിന് ഇതെന്തിന്റെ കേടാ...
ചൊറിച്ചിലിന് ഒരു പരിധിവേണ്ടേ ?

16/06/2025  06:47 AM IST
News Desk
ഇങ്ങേരെക്കൊണ്ട് തോറ്റു !
HIGHLIGHTS

ഇന്ത്യ-പാക് വിഷയത്തിൽ സൈനികമേധാവിമാര്‍ തമ്മിൽ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയാണ് പ്രശ്നപരിഹാരത്തിലേക്ക് വഴിവെച്ചതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാൽ ഇക്കാര്യം മുഖ്യപ്രതിപക്ഷമായ കോൺഗ്രസ്…

ന്യൂഡെൽഹി : ഇങ്ങേര്‍ക്കിത് എന്തിന്റെ സൂക്കേടാ...? സംഗതി മോദിജിയുടെ ഫ്രണ്ടൊക്കെ തന്നെയാ. എന്നുകരുതി ഇങ്ങിനെ ബഡായി അടിച്ചുവിടാമോ ? ബി.ജെ.പി. അനുഭാവികളായ നെറ്റിസൺസിന് ചോദിക്കാനുള്ളത് ഇത്രമാത്രം. ഇറാൻ - ഇസ്രയേൽ പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്നും സാധാരണഗതിയിൽ താൻ മദ്ധ്യസ്ഥത വഹിക്കുന്ന കാര്യങ്ങൾക്കൊന്നും തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് പറഞ്ഞതാണ് പുതിയ പ്രശ്നങ്ങൾക്കാധാരം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിൽ ട്രമ്പ് ഇങ്ങിനെയും കുറിച്ചിട്ടുണ്ട് – ഇന്ത്യ - പാകിസ്താൻ വിഷയത്തിൽ തന്റെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. വ്യാപാരകരാര്‍ അവിടെയും നിര്‍ണ്ണായകമായി. ട്രമ്പിന്റെ ഈ വാക്കുകളാണ് ബി.ജെ.പി. ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. 
          ഇന്ത്യ-പാക് വിഷയത്തിൽ സൈനികമേധാവിമാര്‍ തമ്മിൽ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയാണ് പ്രശ്നപരിഹാരത്തിലേക്ക് വഴിവെച്ചതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാൽ ഇക്കാര്യം മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് മാത്രമാണ് അംഗീകരിക്കാത്തത്. പ്രതിപക്ഷത്തിന്റെ വാദം വലിയരാഷ്ട്രീയ ഒച്ചപ്പാടുകൾ ഉണ്ടാക്കിയെങ്കിലും ഡോ. ശശി തരൂര്‍ എം.പി. ഉൾപ്പെടെയുള്ള പ്രമുഖരെല്ലാം അതിനെ നിരാകരിക്കുകയാണ് ചെയ്തത്. ഒരിക്കൽ അടഞ്ഞ അദ്ധ്യായം ഇറാൻ - ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും കുത്തിപ്പൊക്കുന്നത് കേന്ദ്രസര്‍ക്കാരിനേയും അലോസരപ്പെടുത്തുന്നുണ്ട്. ട്രമ്പിന്റെ ആവര്‍ത്തിച്ചുള്ള സത്യവിരുദ്ധപ്രസ്താവനയ്ക്കെതിരെ കേന്ദ്രവും നീക്കുപോക്കുകൾ നടത്തുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. 
       ഏതായാലും ട്രമ്പിന്റെ വാദം പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവര്‍ വീണ്ടും കുത്തിപ്പൊക്കാനുള്ള സാദ്ധ്യത തള്ളാനാകില്ല. അതേസമയം, കോൺഗ്രസ് നേതാവ് ശശി തരൂര്‍ ഉൾപ്പെടെയുള്ളവര്‍ക്ക് ബോദ്ധ്യമായ സത്യം രാഹുൽഗാന്ധിക്ക് മാത്രം തിരിയാത്തത് എന്തുകൊണ്ട് എന്നതായിരിക്കും കേന്ദ്രത്തിന്റെ മറുചോദ്യം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img