12:48am 08 November 2026
NEWS
മോദിക്കെതിരെ സ്റ്റാലിന്റെ യുദ്ധം
ഇന്ന് ഉയരുന്നത് പ്രതിഷേധക്കാറ്റ് ?

22/03/2025  08:12 AM IST
News Desk
 മോദിക്കെതിരെ ഒറ്റക്കെട്ട്
HIGHLIGHTS

ജനസംഖ്യഅടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനഃനിര്‍ണ്ണയിക്കുന്നത് ബി.ജെ.പിക്ക് അനുകൂലസാഹചര്യം സൃഷ്ടിക്കും. കൂടുതൽ രാജ്യസഭസീറ്റുകൾ നേടുന്നതിലൂടെ ബി.ജെ.പി. ഭരണഘടന പൊളിച്ചെഴുതാനുള്ള നീക്കങ്ങളിലേക്ക് കടക്കും 

ചെന്നൈ : കേന്ദ്രസര്‍ക്കാരിനെതിരായ വികാരം ആളിക്കത്തിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇറങ്ങിത്തിരിക്കുമ്പോൾ രാജ്യം ഉറ്റുനോക്കുന്നത് ഇന്നുചേരുന്ന നിര്‍ണ്ണായകയോഗത്തിന്റെ ഔട്ട്പുട്ട് എന്താണ് എന്നതിലേക്കാണ്. പാര്‍ലമെന്റ് മണ്ഡലങ്ങൾ പുനഃനിശ്ചയിക്കുന്നതടക്കമുള്ള പരിഷ്കാരങ്ങൾ രാജ്യത്തെ കാവിവത്കരിക്കാനുള്ള ബി.ജെ.പി. നീക്കത്തിന്റെ ഭാഗമാണെന്ന് സ്റ്റാലിൻ ആരോപിക്കുന്നു. ഇതിനെതിരെ ബി.ജെ.പി. വിരുദ്ധചേരിയിലുള്ള നേതാക്കളുടെ യോഗമാണ് അദ്ദേഹം ഇന്ന് ചെന്നൈയിൽ വിളിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ മുതൽ മുസ്ലീംലീഗിന്റേതുൾപ്പെടെ പ്രമുഖനേതാക്കൻമാര്‍ പലരും ഇന്ന് ചെന്നൈയിൽ എത്തുന്നുണ്ട്. കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഉൾപ്പെടെയുള്ള വമ്പൻമാര്‍ ഇന്ന് ചെന്നൈയിൽ എത്തുമ്പോൾ യോഗത്തിന് രാഷ്ട്രീയമാനം ദേശീയതലത്തിൽ തന്നെ വര്‍ദ്ധിക്കുന്നു. 
            ജനസംഖ്യഅടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനഃനിര്‍ണ്ണയിക്കുന്നത് ബി.ജെ.പിക്ക് അനുകൂലസാഹചര്യം സൃഷ്ടിക്കും. കൂടുതൽ രാജ്യസഭസീറ്റുകൾ നേടുന്നതിലൂടെ ബി.ജെ.പി. ഭരണഘടന പൊളിച്ചെഴുതാനുള്ള നീക്കങ്ങളിലേക്ക് കടക്കും. പ്രാദേശിക വൈവിദ്ധ്യങ്ങളെ അടിച്ചമര്‍ത്തുന്ന മോദിസര്‍ക്കാര്‍ ദക്ഷിണേന്ത്യൻ സംസ്കാരത്തെ തന്നെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത് ഇത്തരം കാര്യങ്ങളാണ് സ്റ്റാലിൻ ആരോപിക്കുന്നത്. അതേസമയം, 2026ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്റ്റാലിൻ നടത്തുന്ന ഗിമിക് ആണ് ഇന്നത്തെയോഗത്തിലൂടെ വെളിവാകുന്നതെന്ന് ബി.ജെ.പി. ദേശീയനേതൃത്വം ആരോപിക്കുന്നു. അതേസമയം, യോഗം ചേരുന്ന പത്ത് മണിക്ക് തന്നെ തമിഴ്നാട്ടിലെ വീടുകൾക്ക് മുന്നിൽ കറുത്തതുണി കെട്ടി കരിദിനം ആചരിക്കുമെന്ന് ബി.ജെ.പി. സംസ്ഥാനഘടകം അറിയിച്ചിട്ടുണ്ട്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img