01:51pm 26 August 2026
NEWS
കെജരിവാളിന് ‘വിഷം’ ആപ്പ്
ഇന്ന് രാത്രി രണ്ടിലൊന്നറിയാം...

29/01/2025  06:55 AM IST
News Desk
വിഷം ആപ്പാകുമോ ?
HIGHLIGHTS

ഡെൽഹിയിൽ പരാജയം ഏറെക്കുറേ ഉറപ്പിച്ച ബി.ജെ.പി. അവനസാന ആയുധമെന്ന നിലയ്ക്ക് ഏകീകൃത സിവിൽ കോഡ് എടുത്ത് ഉപയോഗിക്കുന്നു എന്നതാണ് ദേശീയതലത്തിലെ വിലയിരുത്തൽ 

ന്യൂഡെൽഹി : ഡെൽഹിക്കാരെ കൊന്നൊടുക്കാൻ ബി.ജെ.പി. ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍ യമുനയിൽ വിഷം കലക്കുന്നു – ആരോപണം ഉന്നയിച്ചത് നിസ്സാരക്കാരനല്ല. മുൻ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ്. പറഞ്ഞ വാക്കുകളുടെ ആഴവും പരപ്പും നന്നേ അറിവുള്ള കെജരിവാൾ അങ്ങിനൊരു ആരോപണം ഉന്നയിച്ചെങ്കിൽ പിന്നിൽ എന്തെങ്കിലും ശക്തമായ കാരണമോ തെളിവോ ഉണ്ടാകാതിരിക്കില്ല എന്നാണ് പലരും കരുതുന്നത്. എന്നാൽ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട തിരഞ്ഞെടുപ്പ് കമ്മീഷൻ കെജരിവാളിനോട് ബുധനാഴ്ച രാത്രി എട്ട് മണിക്കുള്ളിൽ തെളിവ് സമര്‍പ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനദ്ദേഹത്തിന് സാധിച്ചില്ലെങ്കിൽ ഒരുപക്ഷേ പ്രചാരണപ്രവര്‍ത്തനങ്ങളിലെ വിലക്ക് ഉൾപ്പെടെ വന്നേക്കാനുള്ള സാദ്ധ്യത കാണുന്നുണ്ട്. 
           കെജരിവാളിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി. ക്യാമ്പ് ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഡെൽഹിയിൽ പരാജയം ഏറെക്കുറേ ഉറപ്പിച്ച ബി.ജെ.പി. അവനസാന ആയുധമെന്ന നിലയ്ക്ക് ഏകീകൃത സിവിൽ കോഡ് എടുത്ത് ഉപയോഗിക്കുന്നു എന്നതാണ് ദേശീയതലത്തിലെ വിലയിരുത്തൽ. ഇതൊരുപക്ഷേ, തങ്ങൾക്ക് ഡാമേജ് ഉണ്ടാക്കിയേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി കരുതുന്നു. ഇതിന് മറുമരുന്ന് എന്നോണമാകണം യമുനയിലെ വിഷം കലക്കൽ എടുത്ത് ഉയര്‍ത്തുന്നത് എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. 
         ഒരുവേള തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ തെളിവൊന്നും ഹാജരാക്കാനാകാതെ കെജരിവാളിന് വിലക്ക് നേരിടേണ്ടി വന്നാൽ അതിനേയും പ്രചാരണതന്ത്രമാക്കി മാറ്റാനുള്ള നീക്കങ്ങളും ആം ആദ്മി പാര്‍ട്ടി നടത്തുന്നുണ്ട് എന്നാണ് അറിയുന്നത്. ഏതായാലും ഇന്ന് രാത്രി എട്ട് മണി കഴിയുന്നതോടെ കെജരിവാളിന്റെ കാര്യത്തിൽ ഏകദേശ തീരുമാനം ആകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കോൺഗ്രസ് ആം ആദ്മി രഹസ്യബാന്ധവം ഉൾപ്പെടെ ഉയര്‍ത്തിക്കാട്ടി ഹൈന്ദവവോട്ടുകളിലെ ചോര്‍ച്ച തടയാനും അതിലൂടെ ജയം ഉറപ്പിക്കാനുമാണ് ബി.ജെ.പി. ക്യാമ്പ് ശ്രമിക്കുന്നത്. എന്നാൽ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്രകണ്ട് ശുഭകരമല്ല എന്നാണ് ഡെൽഹിയിൽ നിന്നും ലഭിക്കുന്ന വിവരം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img