എല്ലാം പിണറായി തീരുമാനിക്കും

ബി.ജെ.പി. ബാന്ധവത്തിന്റെ പേരിൽ കയ്യാലപ്പുറത്തെ തേങ്ങപോല നിലകൊള്ളുന്ന ഇ.പി. ജയരാജന് പരിഗണന ലഭിച്ചേക്കുമെന്ന പ്രത്യാശ ...
കൊല്ലം : ഇ.പി. ഓര് എം.വി. ? രണ്ടിലൊന്നറിയാൻ ശേഷിക്കുന്നത് ഏതാനും മണിക്കൂറുകൾ മാത്രം. സി.പി.എം. സംസ്ഥാനസമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങുമ്പോൾ എല്ലാം കണ്ണുകളും ഉറ്റുനോക്കുന്നത് പുതിയ പാര്‍ട്ടി സെക്രട്ടറി ആര് എന്ന ചോദ്യത്തിലേക്കാണ്. നിലവിലെ സെക്രട്ടറി എം.വി. ഗോവിന്ദന് ഒരു ചാൻസ് കൂടി ലഭിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നതെങ്കിലും ചില സര്‍പ്രൈസ് നീക്കങ്ങൾക്കുള്ള സാദ്ധ്യത ചില നേതാക്കൻമാര് തള്ളുന്നില്ല. അങ്ങിനെ സംഭവിക്കുന്ന പക്ഷം ആരാകും പുതിയ സെക്രട്ടറി എന്ന ചോദ്യവും പലരും ഉന്നയിക്കുന്നുണ്ട്.
ബി.ജെ.പി. ബാന്ധവത്തിന്റെ പേരിൽ കയ്യാലപ്പുറത്തെ തേങ്ങപോല നിലകൊള്ളുന്ന ഇ.പി. ജയരാജന് പരിഗണന ലഭിച്ചേക്കുമെന്ന പ്രത്യാശ പ്രകടിപ്പിക്കുന്നവരും കൂട്ടത്തിലുണ്ട്. എന്നാൽ മൂന്നാം ടേം ഇടതുമുന്നണിക്ക് അധികാരം ലഭിക്കുന്നപക്ഷം പാര്‍ട്ടിയിൽ ചില നീക്കുപോക്കുകൾ ഉണ്ടായാൽ മാത്രമേ പിണറായിക്ക് മുഖ്യമന്ത്രി കസേരയിൽ എത്താൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചോയ്സിനായിരിക്കും നറുക്കുവീഴുക. അതൊരിക്കലും ഇ.പി. ആകില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നവരും നിരവധി. ഏതായാലും 20 ഓളം പുതുമുഖങ്ങൾ സംസ്ഥാനകമ്മറ്റിയിൽ എത്തുമ്പോൾ പല മുതിര്‍ന്ന നേതാക്കൻമാരും ഒഴിവാക്കപ്പെടും എന്നുറപ്പാണ്. മുതിര്‍ന്ന നേതാവ് പി.ജയരാജൻ ഉൾപ്പെടെയുള്ളവര്‍ അക്കൂട്ടത്തിലുണ്ടാകുമെന്ന് ഏറെക്കുറേ ഉറപ്പായ സാഹചര്യത്തിൽ ഇനി പാര്‍ട്ടിയുടെ മുഖമായി ഉയര്‍ന്നുവരുന്നത് ആരൊക്കെ എന്ന ചോദ്യം സജീവമാണ്.
Photo Courtesy - Google











