02:45am 08 November 2026
NEWS
മധുരയിൽ നിന്നും ഡെൽഹിക്ക് ...
ആ വണ്ടിയിൽ റിയാസ് കാണുമോ ?

01/04/2025  07:39 AM IST
News Desk
മധുര ചുവക്കുന്നു
HIGHLIGHTS

മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന മറ്റൊരുസംഗതി. പാര്‍ട്ടിയിലെ, പി. ജയരാജൻ ഉൾപ്പെടെയുള്ള പല മുതിര്‍ന്ന അംഗങ്ങളേയും വെട്ടിനിരത്തിയാണ് ... 

മധുര : സി.പി.എമ്മിന്റെ 24-ാം പാര്‍ട്ടി കോൺഗ്രസിന് തിരിതെളിയാൻ ശേഷിക്കുന്നത് ഏതാനും മണിക്കൂറുകൾ മാത്രം. പാര്‍ട്ടി സഖാക്കൻമാരെല്ലാം മധുരയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചപോലും മാറ്റിവെച്ചാണ് മധുരയ്ക്ക് വണ്ടി കയറുന്നത്. അദ്ദേഹം ഇന്ന് തന്നെ മധുരയിൽ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ട്. സി.പി.എമ്മിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പാര്‍ട്ടി ജനറൽ സെക്രട്ടറിയുടെ കസേര ഒഴിച്ചിട്ടുകൊണ്ട് ഒരു കോൺഗ്രസ് സംഘടിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഏവരും ഉറ്റുനോക്കുന്നത് സമ്മേളനം അവസാനിക്കുമ്പോൾ ആരാകും പുതിയ ജനറൽ സെക്രട്ടറി എന്നതാണ്. കേരളത്തിൽ നിന്നുള്ള പി.ബി. അംഗവും മുൻമന്ത്രിയുമായ എം.എ. ബേബിക്കാണ് സാദ്ധ്യതയെന്നാണ് കേൾക്കുന്നതെങ്കിലും പ്രായപരിധിയിൽ ഇളവു ലഭിക്കുന്നപക്ഷം വൃന്ദാകാരാട്ടും പരിഗണിക്കപ്പെട്ടേയ്ക്കാം. 
        അതേസമയം, പുതുതായി മൂന്നുപേര്‍‌ കേന്ദ്രകമ്മറ്റിയിൽ എത്തുമെന്നുറപ്പാണ്. അതിൽ കേരളത്തിൽ നിന്ന് ആരെങ്കിലും ഉണ്ടാകുമോ ഉണ്ടെങ്കിൽ അക്കൂട്ടത്തിൽ മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന മറ്റൊരുസംഗതി. പാര്‍ട്ടിയിലെ, പി. ജയരാജൻ ഉൾപ്പെടെയുള്ള പല മുതിര്‍ന്ന അംഗങ്ങളേയും വെട്ടിനിരത്തിയാണ് പിണറായി തന്റെ മരുമകനെ പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയേറ്റിൽ എത്തിച്ചത്. അതിന്റെ തുടര്‍ച്ചയായി റിയാസിനെ കേന്ദ്രകമ്മറ്റിയിൽ ഉൾപ്പെടുത്താൻ മുഖ്യൻ ശ്രമിക്കും എന്നതാണ് മധുരയിൽ നിന്നും ലഭിക്കുന്ന സൂചനകൾ. അങ്ങിനെ സംഭവിച്ചാൽ സ്വാഭാവികമായും അടുത്ത മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് പോലും റിയാസ് പരിഗണിക്കപ്പെട്ടേയ്ക്കാം എന്നതാണ് പാര്‍ട്ടിനേതാക്കൾ പറയുന്നത്. ഇത് ചിലര്‍ സന്തോഷത്തോടെയാണ് കാണുന്നതെങ്കിലും ബഹുഭൂരിപക്ഷവും ഇക്കാര്യത്തിൽ അസ്വസ്ഥരാണത്രേ. തന്റെ കാലം കഴിഞ്ഞാൽ പിന്നെ മരുമകനിലൂടെ പാര്‍ട്ടി ഹൈജാക്ക് ചെയ്യാൻ മുഖ്യൻ ശ്രമിക്കുന്നു എന്ന് പലര്‍ക്കും ആക്ഷേപമുണ്ട്. ഇതെല്ലാം മുഖ്യമന്ത്രിയും കൂട്ടരും നിരാകരിക്കുന്നുണ്ട് എങ്കിലും ഉള്ളിലെ കളികൾ പലതും അത്തരത്തിലാണ് നീങ്ങുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img