ആ വിചാരം വേണ്ട, പോക്കറ്റ് കീറും
വെളിച്ചെണ്ണവില 500ന് മുകളിലേക്കോ ?

കൊപ്ര ക്വിന്റലിന് 25,000 ന് മുകളിൽ പോകാനുള്ള സാദ്ധ്യതയും വ്യാപാരികൾ തള്ളുന്നില്ല. സ്ഥിതിഗതികൾ ഇങ്ങിനെ തുടര്‍ന്നാൽ വെളിച്ചെണ്ണ ലിറ്ററിന് 500 രൂപയ്ക്ക് മുകളിലെത്തുമെന്ന് പ്രവചിക്കുന്നവരും...ക്വിന്റലിന് 25,000 ന് മുകളിൽ പോകാനുള്ള സാദ്ധ്യതയും വ്യാപാരികൾ തള്ളുന്നില്ല. സ്ഥിതിഗതികൾ ഇങ്ങിനെ തുടര്‍ന്നാൽ വെളിച്ചെണ്ണ ലിറ്ററിന് 500 രൂപയ്ക്ക് മുകളിലെത്തുമെന്ന് പ്രവചിക്കുന്നവരും...
തിരുവനന്തപുരം : മഴക്കാലമായി. വീട്ടിൽ ചുരുണ്ടുകൂടിയിരിക്കുന്നവര്‍ ഒരു ചായയും കടിയും അകത്താക്കാമെന്ന് കരുതിയാൽ ലേശം ബുദ്ധിമുട്ടാകും. അതിപ്പോൾ സാധാനം വാങ്ങി വീട്ടിൽ പാചകം ചെയ്യുന്നവരായാലും കടയിൽപ്പോയി കഴിക്കുന്നവരാണേലും കാര്യങ്ങൾ ലേശം കടുപ്പമാണ്. മഴക്കാലം നേരത്തേ എത്തിയതോടെ വെളിച്ചെണ്ണയുടെ വില കുതിച്ചുയര്‍ന്നതാണ് പ്രശ്നകാരണം. ഒരാഴ്ച മുമ്പുവരെ ലിറ്ററിന് 240 – 260 റെയ്ഞ്ചിൽ നിന്ന വെളിച്ചണ്ണയുടെ വില ഒറ്റയടിക്ക് 350 ആയി. തമിഴ്നാട്ടിൽ നിന്നുള്ള കൊപ്രയുടെ വരവുകുറഞ്ഞതും വരുന്ന കൊപ്രയുടെ വില റോക്കറ്റുപോലെ കുതിച്ചുയര്‍ന്നതുമാണ് പ്രശ്നകാരണം. ഒരു ക്വിന്റൽ കൊപ്രയ്ക്ക് 21,000 രൂപയാണ് ഇപ്പോഴത്തെ വില. ഇതിനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. ക്വിന്റലിന് 25,000 ന് മുകളിൽ പോകാനുള്ള സാദ്ധ്യതയും വ്യാപാരികൾ തള്ളുന്നില്ല. സ്ഥിതിഗതികൾ ഇങ്ങിനെ തുടര്‍ന്നാൽ വെളിച്ചെണ്ണ ലിറ്ററിന് 500 രൂപയ്ക്ക് മുകളിലെത്തുമെന്ന് പ്രവചിക്കുന്നവരും ധാരാളം.
ഏതായാലും മൊത്തവിപണിയിൽ വെളിച്ചെണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടം കാരണം പലരും ആഹാരസാധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. 10-12 നിരക്കിൽ ലഭ്യമായിരുന്ന പലഹാരങ്ങൾ (വാഴക്കപ്പം, പരിപ്പുവഴ, ഉഴുന്നുവട) പലതും പലയിടങ്ങളിലും 15 ആക്കിയിട്ടുണ്ട്. വില അതേപ്പടി നിലനിര്‍ത്തിയവരാകട്ടെ ആഹാരപദാര്‍ത്ഥത്തിന്റെ ക്വാണ്ടിറ്റിയിൽ കുറവുവരുത്തുകയോ വിലകുറഞ്ഞ എണ്ണകൾക്ക് പിന്നാലെയോ പോവുകയാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിമരുന്നിടും എന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കുന്ദംകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൃത്രിമവെളിച്ചെണ്ണ ലോബിയും അതിര്‍ത്തികടന്നെത്തുന്ന മായംകലര്‍ന്ന എണ്ണയും ഇപ്പോൾ സംസ്ഥാനത്ത് സുലഭമാണ്. എന്നാലിത്തരം തട്ടിപ്പുകൾ കണ്ടെത്തി തടയാൻ ഉത്തരവാദപ്പെട്ട അധികൃതരാകട്ടെ നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവും സജീവമാണ്.
Photo Courtesy - Google











