02:11am 03 November 2026
NEWS
ബോ.ചെയുടെ ആശങ്ക കേസല്ല
പണമൊഴുക്ക് തടസ്സപ്പെടുമോ ?

08/01/2025  12:26 PM IST
News Bureau
ബോ.ചെ. ഇനി വെറും ഛേ‌യ്...
HIGHLIGHTS

ബോബിയുടെ സൈബര്‍ ക്വൊട്ടേഷൻ ആരെങ്കിലും ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അവരും അകത്താകും  

തൃശൂര്‍ : സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന പരാതിയിൽ പൊലീസ് പിടിയിലായ വ്യവസായി ബോബി ചെമ്മന്നൂര്‍ അകത്താകുമെന്ന് ഏറെക്കുറേ ഉറപ്പാണ്. എന്നാൽ ബോബി ആശങ്കപ്പെടുന്നത് സ്ത്രീവിഷയവുമായി ബന്ധപ്പെട്ട കേസിലല്ല. ബോബി ചെമ്മന്നൂര്‍ ഗ്രൂപ്പിന്റെ ഇതരസ്ഥാപനങ്ങളിലെ നിക്ഷേപകര്‍ പിൻമാറുമോ എന്നതാണ് ബോബിയെ ആശങ്കപ്പെടുത്തുന്നത്. സ്ത്രീവിഷയം ലേശം നാണക്കേട് ഉണ്ടാക്കുമെന്നത് നേരാണ്. എന്നാൽ അതൊന്നും അദ്ദേഹം കാര്യമായി എടുക്കുന്നില്ല. കാരണം, ഇതിലും മോശപ്പെട്ട സൈബര്‍ പരാമര്‍ശങ്ങൾ നടത്തിയ ചരിത്രം ബോബിക്കുണ്ട്. അതുകൊണ്ട്, ബിസിനസ് മണിയുടെ ഫ്ലോ നിലയ്ക്കാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ബോബി തന്റെ കോര്‍പറേറ്റ് ഓഫീസിന് നൽകിയിരിക്കുന്നതത്രേ. 
           എന്നാൽ ബോബിയുടെ അറസ്റ്റ് നിക്ഷേപകരെ പിന്തിരിപ്പിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല എന്നാണ് ഇതുമായി ബന്ധപ്പെട്ടവരുടെ വിലയിരുത്തൽ. ബോബിയുടെ പരാമര്‍ശങ്ങൾ പലതും സ്ത്രീവിരുദ്ധം തന്നെ എന്നത് പൊലീസും സമ്മതിക്കുന്നു. നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇതെല്ലാം പരിശോധിച്ച് വരികയാണ്. ബോബിയുടെ കേസ് കോടതി സമക്ഷം എത്തുമ്പോൾ ഇതെല്ലാം ജുഡീഷ്യറിയും പരിഗണിക്കാൻ സാദ്ധ്യതയുണ്ട്. ബോബിയുടെ അറസ്റ്റിനെക്കുറിച്ചും തുടര്‍നടപടികളെക്കുറിച്ചും ആരാഞ്ഞപ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി ഇതായിരുന്നു – കാശുണ്ടെങ്കിൽ അഭിമാനിക്കാം. അഹങ്കരിക്കാൻ പാടില്ല. ബോബി ലേശം ഓവറായിരുന്നു. അതിന് സ്വാഭാവികമായി ലഭിച്ച തിരിച്ചടിയാണ് ഇപ്പോഴത്തെ പരാതിയും തുടര്‍ന്നുണ്ടായ അറസ്റ്റും. ബോബിയുടെ സൈബര്‍ ക്വൊട്ടേഷൻ ആരെങ്കിലും ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അവരും അകത്താകുമെന്ന് പൊലീസ് പറയുന്നു. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img