വെട്ടിനിരത്തൽ ‘ടീം’ തലസ്ഥാനത്ത്

ആരെ എങ്ങിനൊക്കെ പരിഗണിച്ചാലും ഇനി തന്റെ മുന്നോട്ടുള്ളപോക്ക് താൻ തീരുമാനിക്കും എന്ന ഉറച്ചനിലപാടിലാണ് ശോഭാ സുരേന്ദ്രൻ. കെ. സുരേന്ദ്രന്റെ കീഴിൽ അദ്ദേഹവുമായി സമരസപ്പെട്ട് പോകാൻ തനിക്കാകില്ല
തിരുവനന്തപുരം : മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന ജനറൽ സെക്രട്ടിറമാരായ എം.ടി. രമേശ്, ശോഭാസുരേന്ദ്രൻ മൂന്നുപേരിൽ ഒരാളാകും അടുത്ത ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ്. മൂവരുടെ കാര്യത്തിൽ സമവായം കാണാൻ സാധിക്കാത്തപക്ഷം കെ. സുരേന്ദ്രന് തന്നെ ഒരു ടേം കൂടി നൽകണമെന്ന ആവശ്യവും ആര്.എസ്.എസിനു മുന്നിലുണ്ട്. അതേസമയം, പുറത്തുനിന്നും ഒരു സര്‍പ്രൈസ് കാൻഡിഡേറ്റിനെ കൊണ്ടുവന്ന് തര്‍ക്കപരിഹാരം കാണണം എന്ന ഫോര്‍മുലയും ആര്.എസ്.എസ്. നേതൃത്വം പരിശോധിക്കുന്നുണ്ട്.
അതേസമയം, ആരെ എങ്ങിനൊക്കെ പരിഗണിച്ചാലും ഇനി തന്റെ മുന്നോട്ടുള്ളപോക്ക് താൻ തീരുമാനിക്കും എന്ന ഉറച്ചനിലപാടിലാണ് ശോഭാ സുരേന്ദ്രൻ. കെ. സുരേന്ദ്രന്റെ കീഴിൽ അദ്ദേഹവുമായി സമരസപ്പെട്ട് പോകാൻ തനിക്കാകില്ല. ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പിൽ വിന്നബിൾ ആയ ഒരു സീറ്റ്, അല്ലേൽ അടുത്തതവണ ഉറപ്പായും ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം – ഇതാണ് ശോഭ മുന്നോട്ടുവെയ്ക്കുന്ന ഫോര്‍മുല. പാലക്കാട് നഗരസഭയിൽ ഭരണം നിലനിര്‍ത്താൻ തന്നെ ഇറക്കാമെന്ന് പറഞ്ഞാൽ അതും സാദ്ധ്യമല്ല. ഇനിയിതൊന്നും സാധിക്കില്ലെങ്കിൽ ഒരു സംസ്ഥാനത്തിന്റെ പൂര്‍ണ്ണചുമതലയുള്ള പ്രഭാരി, അല്ലെങ്കിൽ കേന്ദ്രമന്ത്രിസ്ഥാനം ഇങ്ങിനെ നീളുന്നു ശോഭയുടെ മസ്സിലെ ആഗ്രഹങ്ങൾ.
ആവശ്യങ്ങളും അവകാശങ്ങളുമൊക്കെ ഒരുപിടി മുന്നോട്ടുവെയ്ക്കുന്നുണ്ടെങ്കിലും ശോഭയുടെ മനസ്സിൽ ലക്ഷ്യം ഒന്നുമാത്രം. അത് സംസ്ഥാനഅദ്ധ്യക്ഷ പദവിയാണ്. തന്നെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന എം.ടി. രമേശിനെ വെട്ടിനിരത്തിയിട്ടായാലും സംസ്ഥാന അദ്ധ്യക്ഷന്റെ കസേരയിൽ കുറഞ്ഞൊരുസ്ഥാനത്തിലും അവര്‍ തൃപ്തിപ്പെടില്ല എന്നാണ് ലഭ്യമാകുന്ന വിവരം. ബി.ജെ.പിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ പാലുകാച്ച് കഴിഞ്ഞെങ്കിലും ഔദ്യോഗിക ഉത്ഘാടനം ഇനിയും പൂര്‍ത്തിയായിട്ടില്ല. പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതിന് തൊട്ടുപിന്നാലെ കേന്ദ്രത്തിൽ നിന്നും ഒരുന്നതനെ എത്തിച്ച് ഓഫീസ് പ്രവര്‍ത്തകര്‍ക്കായി തുറന്നുകൊടുക്കാനാണ് കേന്ദ്രനേതൃത്വം ആലോചിക്കുന്നത്. അങ്ങിനെ വരുമ്പോൾ ആ ഓഫീസിൽ തന്റെ പട്ടാഭിഷേകം നടക്കണമെന്ന് ശോഭ ആഗ്രഹിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ നിലപാട് നിര്‍ണ്ണായകമാണ്. തലസ്ഥാനത്തെ ചില പ്രമുഖര്‍ ഇതിൽ ഒരു തീരുമാനം ആകുന്നതുവരെ ഡെൽഹിയിൽ തന്നെ തുടരാനാണ് ആലോചിക്കുന്നതത്രേ.
Photo Courtesy - Google











