ഒരുവെടിക്ക് രണ്ടുപക്ഷി, നടക്കുമോ ?

വി. ജോയ് എന്ന സി.പി.എം. ജില്ലാസെക്രട്ടറി മത്സരിച്ചിട്ടും കേവലം 6000 വോട്ടിന്റെ വ്യത്യാസത്തിലാണ് ബി.ജെ.പി.
തിരുവനന്തപുരം : ആറ്റിങ്ങലും കഴക്കൂട്ടത്തും ഒരേസമയം കണ്ണുംനട്ട് മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ വി. മുരളീധരൻ. 2024 പാര്‍ലമെന്റ് തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ തലനാരിഴയ്ക്ക് നഷ്ടമായ വിജയം ഒന്നാഞ്ഞ് പരിശ്രമിച്ചാൽ അടുത്തതവണ കൈക്കലാക്കാമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം. അതേസമയം, 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടമാണ് മുരളീധരൻ ലക്ഷ്യമിടുന്ന മണ്ഡലം. കടകംപള്ളി സുരേന്ദ്രൻ അടുത്തതവണ മത്സരരംഗത്തുണ്ടാകില്ലെന്ന് ഏറെക്കുറേ ഉറപ്പാണ്. കാരണം അദ്ദേഹം അടുപ്പിച്ച് രണ്ടുടേം പൂര്‍ത്തിയാക്കി. ഈ സാഹചര്യത്തിൽ വട്ടിയൂര്‍ക്കാവ് എം.എൽ.എ. വി.കെ. പ്രശാന്തിനെ കഴക്കൂട്ടത്തേയ്ക്ക് മാറ്റി പരീക്ഷിക്കാൻ പാര്‍ട്ടി തയ്യാറായാൽപ്പോലും അത് തനിക്കൊരു ഭീഷണി ആകില്ലെന്ന കണക്കുകൂട്ടലിലാണ് മുരളീധരൻ. അവിടെ ജയം ഉറപ്പിക്കാൻ വേണ്ട കരുക്കളെല്ലാം അദ്ദേഹം ഗ്രൗണ്ട് ലെവലിൽ നീക്കുന്നുമുണ്ട്.
എന്നാൽ 2026ൽ യു.ഡി.എഫ്. സര്‍ക്കാര്‍ വരുമെന്ന പ്രതീക്ഷയിൽ ആറ്റിങ്ങൽ എം.പി. അടൂര്‍പ്രകാശിന് ഒരിളക്കം സംഭവിച്ചിട്ടുണ്ട്. അദ്ദേഹം ഒരുപക്ഷേ, നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചാൽ ആറ്റിങ്ങൽ എം.പി. സീറ്റ് ഒഴിവുവരും. അങ്ങിനെങ്കിൽ അവിടെ വീണ്ടുമൊരങ്കത്തിന് ഇറങ്ങിയാൽ ജയം സുനിശ്ചിതമെന്നാണ് മുരളീധരൻ കണക്കുകൂട്ടുന്നത്. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ വി. ജോയ് എന്ന സി.പി.എം. ജില്ലാസെക്രട്ടറി മത്സരിച്ചിട്ടും കേവലം 6000 വോട്ടിന്റെ വ്യത്യാസത്തിലാണ് ബി.ജെ.പി. അവിടെ പിന്നിലായിപ്പോയത്. എന്നാൽ ഒന്നാഞ്ഞ് പിടിച്ചാൽ ജയിക്കാൻ സാധിക്കുമെന്ന തികഞ്ഞ പ്രതീക്ഷിയിലാണ് മുരളീധരൻ. അതുകൊണ്ടുതന്നെ കഴക്കൂട്ടത്തും ആറ്റിങ്ങലിലും ഒരേസമയം ചുവടുറപ്പിച്ചാണ് മുരളീധരന്റെ പ്രയാണം.
Photo Courtesy - Google











