അത് എന്നതെന്ന് രസികര്‍കൾ !

തമിഴ്നാട്ടിൽ ബി.ജെ.പി. നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വടനാട് കച്ചി (ഉത്തരേന്ത്യൻ പാര്‍ട്ടി) എന്ന ലേബലാണ്. അത് മാറ്റാൻ അണ്ണാമലയിലൂടെ സാധിക്കുമെന്ന്
ചെന്നൈ : അടുത്ത പ്രധാനമന്ത്രി തമിഴ്നാട്ടിൽ നിന്നായാൽ എന്താണ് കുഴപ്പം? ചോദ്യം ഉന്നയിച്ചത് പ്രധാനമന്ത്രി സാക്ഷാൽ നേരന്ദ്രമോദി തന്നെയാണ്. എന്നാൽ അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ചോദ്യകര്‍ത്താവയ മോദിക്കും ശ്രോതാക്കളായ നാട്ടുകാര്‍ക്കും അറിയാം. എന്നാൽ അടുത്ത ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ എന്തുകൊണ്ട് തമിഴ്നാട്ടുകാരനായിക്കൂടാ..?. സാദ്ധ്യത മുന്നോട്ടുവെയ്ക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ്. തെന്നിന്ത്യയിൽ ബി.ജെ.പി. ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന തമിഴ്നാട്ടിൽ മുന്നണിസമവാക്യങ്ങൾ മാറിമറിഞ്ഞതിന് പിന്നാലെയാണ് അമിത് ഷാ ഇത്തരമൊരു ചിന്ത പൊതുസമൂഹത്തിന് മുന്നിലേക്ക് ഇട്ടുകൊടുത്തത് എന്നത് ശ്രദ്ധേയം.
ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലയെ തത്സ്ഥാനത്ത് നിന്നും മാറ്റി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് നൈനാര്‍ നാഗേന്ദ്രനെ കൊണ്ടുവരാൻ പാര്‍ട്ടി ഔദ്യോഗികമായി തീരുമാനിച്ചുകഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട നയം വ്യക്തമാക്കുന്നതിനിടെയാണ് അമിത് ഷാ അണ്ണാമലൈ പാര്‍ട്ടിക്ക് നൽകിയ സംഭാവനകൾ മഹത്തരമാണെന്നും അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനം ഉടൻ ലഭിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞത്. ഇവിടെ തെളിയുന്നത് രണ്ട് സാദ്ധ്യതകളാണ്. ഒന്ന് അടുത്ത കേന്ദ്രക്യാബിനറ്റ് പരിഷ്കരണവേളയിൽ അണ്ണാമലൈക്ക് മന്ത്രിസ്ഥാനം. അല്ലേൽ ജെ.പി. നദ്ദ ഒഴിയുന്ന ദേശീയ അദ്ധ്യക്ഷസ്ഥാനത്തേയ്ക്കുള്ള അവരോധം. ഏതായാലും അണ്ണാമലൈക്ക് ശുക്രൻ തെളിഞ്ഞു എന്നാണ് തമിഴ്നാട്ടിലെ ബി.ജെ.പി. പ്രവര്‍ത്തകര്‍ കരുതുന്നത്.
അങ്ങിനെ സംഭവിക്കുന്നപക്ഷം 23 വര്‍ഷങ്ങൾക്കുശേഷം (കെ. ജനകൃഷ്ണമൂര്‍ത്തി/ 2001-2002) തമിഴ്നാട്ടിൽ നിന്നും ഒരു ദേശീയ അദ്ധ്യക്ഷൻ പാര്‍ട്ടിക്ക് ലഭിക്കും. നിലവിലെ സാഹചര്യത്തിൽ അങ്ങിനെ സംഭവിച്ചാലത് പാര്‍ട്ടിയുടെ തെന്നിന്ത്യൻ വേരോട്ടത്തിന് കൂടുതൽ വളക്കൂറായേക്കും. അതേസമയം ഉത്തരേന്ത്യൻ താത്പര്യങ്ങൾ പരിഗണിക്കുമ്പോൾ അണ്ണാമലൈക്ക് സാദ്ധ്യത തുലോംകുറവാണെന്ന വിലയിരുത്തലുകളും വരുന്നുണ്ട്. എന്നാൽ തമിഴ്നാട്ടിൽ ബി.ജെ.പി. നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വടനാട് കച്ചി (ഉത്തരേന്ത്യൻ പാര്‍ട്ടി) എന്ന ലേബലാണ്. അത് മാറ്റാൻ അണ്ണാമലയിലൂടെ സാധിക്കുമെന്ന് ഒരുവിഭാഗം കരുതുന്നു. മുൻ സംസ്ഥാനപ്രസിഡന്റ് കൂടിയായ എൽ. മുരുകൻ ഇപ്പോൾ കേന്ദ്രമന്ത്രിസഭയിൽ അംഗമായതുകൊണ്ട് ഇനിയൊരു മന്ത്രി കൂടി തമിഴ്നാട്ടിൽ നിന്നുണ്ടാകാൻ സാദ്ധ്യത കുറവാണെന്നും അവര്‍ കരുതുന്നു. ഇതാണ് അണ്ണാമലയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. എന്നാൽ ഇവിടെ ആര്‍.എസ്.എസ്. നിലപാട് നിര്‍ണ്ണായകമാകും.
Photo Courtesy - Google











