03:34pm 23 October 2026
NEWS
സ്ത്രീകൾക്ക് ജോലിചെയ്യാൻ പറ്റിയഇടം,
കേരളം പിന്നിലോട്ട് പോയി. കാരണം ?

28/01/2025  07:18 AM IST
News Bureau
നമ്മൾ നമ്പര്‍ 1 ആണ് കേട്ടോ ?
HIGHLIGHTS

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ഇതരസംസ്ഥാനതൊഴിലാളികളുടെ എണ്ണം പലവിധ സുരക്ഷാഭീഷണികൾക്കും വഴിമരുന്നിടുന്നുണ്ട് എന്ന പൊലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ശരിവെയ്ക്കുംവിധമാണ്... 

ചെന്നൈ : സ്ത്രീകൾക്ക് സുരക്ഷിതമായി ജോലിചെയ്യാൻ സാധിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ കേരളം പിന്നിലാണെന്ന് പഠനം. അവതാര്‍ ഇന്റര്‍നാഷണൽ നടത്തിയ പഠനത്തിൽ ബംഗളൂരു, ചെന്നൈ, മുംബൈ എന്നിവടങ്ങളാണ് യഥാക്രമം മുന്നിലുള്ളത്. കേരളത്തിലെ കൊച്ചി 11-ാമതും തിരുവനന്തപുരം 13-ാമതുമെത്തി. വിവരം പുറത്തായതോടെ എന്തുകൊണ്ടാണ് കേരളം പിന്നിലോട്ട് പോയത് എന്ന ചോദ്യം സൈബര്‍ ഇടങ്ങളിൽ സജീവമാവുകയാണ്. കേരളത്തിൽ വര്‍ദ്ധിച്ചുവരുന്ന ഇതരസംസ്ഥാനതൊഴിലാളികളുടെ സാന്നിദ്ധ്യമാണ് പ്രശ്നകാരണം എന്നതാണ് ഒരു കണ്ടെത്തൽ. രാപ്പകൽ വ്യത്യാസമില്ലാതെ സ്ത്രീകൾ പണിയെടുക്കുന്ന ഇടങ്ങളിൽ നിന്നും താമസസ്ഥലത്തേയ്ക്കുള്ള യാത്രയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഗണിക്കവേയാണ് കേരളം പിന്നിലായിപ്പോയത്. 
           സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ഇതരസംസ്ഥാനതൊഴിലാളികളുടെ എണ്ണം പലവിധ സുരക്ഷാഭീഷണികൾക്കും വഴിമരുന്നിടുന്നുണ്ട് എന്ന പൊലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ശരിവെയ്ക്കുംവിധമാണ് അവതാറിന്റെ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ ഐ.ടി. പാര്‍ക്കുകളിൽ പലയിടങ്ങളിലും വികസനപ്രവര്‍ത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടങ്ങളിൽ പലയിടങ്ങളിലും ലേബര്‍ ക്യാമ്പുകളും ധാരാളം. തൊഴിലിടങ്ങളിൽ നിന്നും സമീപത്തെ പേയിംഗ് ഗസ്റ്റ് കേന്ദ്രങ്ങളിലേക്ക് മടങ്ങുംവഴിയാണ് പല ലേബര്‍ ക്യാമ്പുകളും സ്ഥിതി ചെയ്യുന്നത്. ഇത് ഗുരുതരമായ ഭീഷണി സ്ത്രീകൾക്ക് ഉണ്ടാക്കുന്നു എന്നാണ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നത്.      ഇതരസംസ്ഥാനതൊഴിലാളികൾ എന്ന പേരിൽ ഇവിടെ എത്തിയിട്ടുള്ള പലരും വിദേശികളാണ് (ബംഗ്ലാദേശ്, മ്യാൻമാര്‍) എന്നും ഇന്റലിജൻസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിരോധിത സംഘടനകളുടെ ഭാഗമായിട്ടുള്ളവര്‍ പോലും ഇത്തരത്തിൽ കടന്നുകൂടുന്നുണ്ടത്രേ. മുംബൈയിൽ നടൻ സെയ്ഫ് അലിഖാൻ ബംഗ്ലാദേശുകാരനാൽ ആക്രമിക്കപ്പെട്ട പശ്ചത്താലത്തിൽ സുരക്ഷാക്രമീകരണങ്ങളും പരിശോധനകളും രാജ്യവ്യാപകമായി പൊലീസ് കര്‍ശനമാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ ലേബര്‍ക്യാമ്പുകളിലെ പരിശോധന അത്രകണ്ട് കാര്യക്ഷമമല്ല എന്നാണ് ലഭ്യമാകുന്ന വിവരം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img