10:15am 13 November 2026
NEWS
ഖത്തർ തീരങ്ങളിൽ എണ്ണമലിനീകരണമെന്ന വാർത്തകൾ വ്യാജം; സ്ഥിരീകരണവുമായി പരിസ്ഥിതി മന്ത്രാലയം
20/05/2026  12:21 PM IST
nila
ഖത്തർ തീരങ്ങളിൽ എണ്ണമലിനീകരണമെന്ന വാർത്തകൾ വ്യാജം; സ്ഥിരീകരണവുമായി പരിസ്ഥിതി മന്ത്രാലയം

 


​ദോഹ: ഖത്തറിന്റെ തീരപ്രദേശങ്ങളിൽ എണ്ണമലിനീകരണം (Oil Pollution) റിപ്പോർട്ട് ചെയ്തതായി സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. ഇത്തരം പ്രചാരണങ്ങളിൽ യാതൊരുവിധ സത്യാവസ്ഥയുമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
​തീരപ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട മറ്റ് സർക്കാർ സംവിധാനങ്ങളുമായി ഏകോപിപ്പിച്ച് മന്ത്രാലയത്തിന്റെ ഫീൽഡ് മോണിറ്ററിങ് സംഘങ്ങൾ നിരന്തരം നിരീക്ഷണവും ഫോളോ-അപ്പ് പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പൊതുജനങ്ങൾ വിശ്വസിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img