11:33pm 27 October 2026
NEWS
ന്യൂമാൻ അസോസിയേഷൻ സിംപോസിയം ഒക്ടോബർ 29 ന്
27/10/2026  06:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ന്യൂമാൻ അസോസിയേഷൻ സിംപോസിയം ഒക്ടോബർ 29 ന്

കൊച്ചി: ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ "ഭരണഘടനാ സ്ഥാപനങ്ങളിലെ ജനാധിപത്യവും സുതാര്യതയും" എന്ന വിഷയത്തിൽ ഒക്ടോബർ 29 വ്യാഴാഴ്ച വൈകിട്ട് 5 .30ന് കലൂർ ലൂമെൻ ജ്യോതിസിൽ സിംപോസിയം സംഘടിപ്പിക്കുന്നു.

സിംപോസിയം  ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി. ആസഫ് അലി ഉദ്ഘാടനം ചെയ് ത് വിഷയാവതരണ പ്രഭാഷണം നടത്തും. ന്യൂമാൻ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ചാർളിപോൾ അധ്യക്ഷത വഹിക്കും. കൊച്ചി മുൻ മേയറും സി . പി. എം സംസ്ഥാന കമ്മിറ്റിയംഗവു മായ അഡ്വ .എം . അനിൽകുമാർ, ബി.ജെ.പി സംസ്ഥാന വക്താവ് പി. ആർ. ശിവശങ്കർ എന്നിവർ പ്രഭാഷണങ്ങൾ നടത്തും.അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രൊഫ. സന്തോഷ് ടി. വർഗീസ് ,ചാപ്ലിൻ റവ ഡോ.എ. പി മാത്യു എന്നിവർ പ്രസംഗിക്കും

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img