NEWS
നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
19/02/2025 08:56 AM IST
nila

നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. തൃക്കരിപ്പൂർ വലിയപറമ്പ് പടന്ന കടപ്പുറം ബിച്ചാരക്കടവ് കളത്തിൽപുരയിൽ നിഖിത(20)യാണ് മരിച്ചത്. ഭർത്താവ് വൈശാഖിന്റെ പറശ്ശിനിക്കടവ് നണിശ്ശേരിയിലെ വീട്ടിൽവെച്ചാണ് യുവതി ജീവനൊടുക്കിയത്.
കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനായിരുന്നു നിഖിതയും വൈശാഖനും വിവാഹിതരായത്. വൈശാഖ് വിദേശത്താണ്. തളിപ്പറമ്പിലെ സ്വകാര്യ നഴ്‌സിങ് കോളജിൽ ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്‌സിന് പഠിക്കുകയായിരുന്നു നിഖിത. സുനിൽ, ഗീത ദമ്പതികളുടെ മകളാണ്. ബന്ധുക്കളുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











