NEWS
യുവതി ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ
08/09/2025 09:10 AM IST
nila

കാസർകോട് യുവതിയെ ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ബാര അരമങ്ങാനം ആലിങ്കാൽ തൊട്ടിയിൽ വീട്ടിൽ രേഞ്ചഷിന്റെ ഭാര്യ കെ. നന്ദനയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇരുപത്തൊന്നുകാരിയായ നന്ദനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പെരിയ ആയംപാറ വില്ലാരംപെതി കൊള്ളിക്കാലിലെ കെ. രവിയുടെയും സീനയുടെയും ഏക മകളാണ്. വിവാഹത്തിന് മുൻപ് നന്ദന കാസർകോട് ലാബ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്നു. ഏപ്രിൽ 26-നായിരുന്നു വിവാഹം.
ആർഡിഒ ബിനു ജോസഫ്, എസ്ഐ കെ.എൻ. സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കാസർകോട് ജനറൽ ആസ്പത്രിയിലേക്കു മാറ്റി. യുവതിയുടെ വീട്ടുകാർ മരണത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മേൽപ്പറമ്പ് പോലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











