
ന്യൂഡൽഹി: സുരക്ഷിതമായ ഡ്രൈവിംഗ്, സോഫ്റ്റ് സ്കിൽസ്, ഇവി സാങ്കേതിക പരിശീലനം എന്നിവ സംയോജിപ്പിച്ച ഇവി-സെൻട്രിക് ഡ്രൈവർ പരിശീലന പരിപാടിയിലൂടെ ഉപയോഗിച്ച്, പ്രീമിയം ഇന്റർസിറ്റി ഇലക്ട്രിക് ബസ് സർവീസ് സേവനദാതാക്കളായ ന്യൂഗോ തങ്ങളുടെ ഡ്രൈവർമാരെ പരിശീലിപ്പിക്കും.
സുരക്ഷ, അതിഥികളുടെ സുഖസൗകര്യങ്ങൾ, പ്രൊഫഷണൽ വികസനം ഇലക്ട്രിക് ബസുകളുടെ സൂക്ഷ്മതകൾ എന്നിവക്കനുസൃതമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പ്രോഗ്രാം മൊബിലിറ്റി മേഖലയിലെ ഒരു മാനദണ്ഡമായി അതിവേഗം ഉയർന്നുവരുന്നു. ഇന്നുവരെ, 3,000-ത്തിലധികം കോച്ച് ക്യാപ്റ്റൻമാരും 400 കോച്ച് ഹോസ്റ്റുകളും തീവ്ര പരിശീലനം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
എല്ലാ പുതിയ കോച്ച് ക്യാപ്റ്റൻമാർക്കും (ഡ്രൈവർമാർ) കോച്ച് ഹോസ്റ്റുകൾക്കും (ഓൺബോർഡ് സ്റ്റാഫ്) സമഗ്രമായ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓൺബോർഡിംഗ് പാഠ്യപദ്ധതിയാണിത്. ക്ലാസ് പഠനം സിമുലേറ്റർ അധിഷ്ഠിത പഠനം, റിയൽ-റൂട്ട് ഡ്രൈവിംഗ് പരിശീലനം എന്നിവ ഈ പ്രോഗ്രാമിൽ ഉൾപ്പെടുന്നു.
ഡൽഹി, ഇൻഡോർ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ എല്ലാ ന്യൂഗോ ഡിപ്പോകളിലും പ്രവർത്തിക്കുന്ന ഇൻ-ഹൗസ് വിദഗ്ധരാണ് പരിശീലനം നടത്തുന്നത്.











