
മുംബൈ: ഗ്രീൻസെൽ മൊബിലിറ്റിയുടെ പ്രീമിയം ഇലക്ട്രിക് ഇന്റർസിറ്റി ബസ് ബ്രാൻഡായ ന്യൂഗോ പൃഥ്വിരാജ് സുകുമാരനും കരീന കപൂർ ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ഹിന്ദി ക്രൈം ത്രില്ലർ ദായ്റയുമായി സഹകരിക്കുന്നു. സഹകരണത്തിൻ്റെ ഭാഗമായി ന്യൂഗോ യാത്രക്കാർക്ക് എല്ലാ റൂട്ടുകളിലും 20% ഇളവ് നൽകും. ന്യൂഗോ ആപ്പോ വെബ്സൈറ്റോ വഴി ടിക്കറ്റ് ബുക്ക് ചെയ്‌ത് ‘DAAYRA’ പ്രൊമോ കോഡ് ഉപയോഗിച്ചാൽ ഇളവ് ലഭിക്കും.
ദേശീയ പുരസ്‌കാര ജേതാവ് മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 18ന് തിയറ്ററുകളിലെത്തും. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രം കുറ്റകൃത്യം, നീതി, ശിക്ഷ എന്നിവയാണ് പ്രമേയമാക്കുന്നത്.
സുരക്ഷ, സുഖസൗകര്യം, സുസ്ഥിരത എന്നിവയ്ക്ക് മുൻഗണന നൽകുന്ന ന്യൂഗോ, മുഴുവൻ ഇലക്ട്രിക് ബസ് ഫ്ലീറ്റിലും അഡാസ് സംവിധാനമുള്ള ആദ്യ ഇന്റർസിറ്റി ഇലക്ട്രിക് ബസ് ബ്രാൻഡാണെന്നും കമ്പനി അറിയിച്ചു.
Photo Courtesy - Google











