10:55pm 17 September 2026
NEWS
ദായ്റയുമായി ന്യൂഗോ സഹകരണം യാത്രക്കാർക്ക് 20% ഇളവ്
16/09/2026  06:28 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദായ്റയുമായി ന്യൂഗോ സഹകരണം യാത്രക്കാർക്ക് 20 ഇളവ്

മുംബൈ: ഗ്രീൻസെൽ മൊബിലിറ്റിയുടെ പ്രീമിയം ഇലക്ട്രിക് ഇന്റർസിറ്റി ബസ് ബ്രാൻഡായ ന്യൂഗോ പൃഥ്വിരാജ് സുകുമാരനും കരീന കപൂർ ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ഹിന്ദി ക്രൈം ത്രില്ലർ ദായ്റയുമായി സഹകരിക്കുന്നു. സഹകരണത്തിൻ്റെ ഭാഗമായി ന്യൂഗോ യാത്രക്കാർക്ക് എല്ലാ റൂട്ടുകളിലും 20% ഇളവ് നൽകും. ന്യൂഗോ ആപ്പോ വെബ്സൈറ്റോ വഴി ടിക്കറ്റ് ബുക്ക് ചെയ്‌ത്‌ ‘DAAYRA’ പ്രൊമോ കോഡ് ഉപയോഗിച്ചാൽ ഇളവ് ലഭിക്കും.

ദേശീയ പുരസ്‌കാര ജേതാവ് മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 18ന് തിയറ്ററുകളിലെത്തും. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രം കുറ്റകൃത്യം, നീതി, ശിക്ഷ എന്നിവയാണ് പ്രമേയമാക്കുന്നത്.

സുരക്ഷ, സുഖസൗകര്യം, സുസ്ഥിരത എന്നിവയ്ക്ക് മുൻഗണന നൽകുന്ന ന്യൂഗോ, മുഴുവൻ ഇലക്ട്രിക് ബസ് ഫ്ലീറ്റിലും അഡാസ് സംവിധാനമുള്ള ആദ്യ ഇന്റർസിറ്റി ഇലക്ട്രിക് ബസ് ബ്രാൻഡാണെന്നും കമ്പനി അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img