01:42am 29 June 2026
NEWS
എറണാകുളത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ചനിലയിൽ
28/06/2026  11:10 AM IST
nila
എറണാകുളത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ചനിലയിൽ

കൊച്ചി: എറണാകുളത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ഫോറം മാളിന് സമീപത്താണ് മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. നവജാത ശിശുവിന്റെ കരച്ചിൽ കേട്ട യുവാക്കൾ പൊലീസിനെ അറിയിക്കുകയായിരുന്നു. 

കുഞ്ഞിനെ സുരക്ഷിത പരിചരണത്തിനായി അമ്മത്തൊട്ടിലിലേക്ക് മാറ്റി. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img