01:56am 08 November 2026
NEWS
ഇടുക്കിയിൽ യുവതി സ്വന്തം പിഞ്ചുകുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടത് കാമുകൻ ഉപേക്ഷിച്ച് പോകാതിരിക്കാൻ


29/03/2025  07:29 AM IST
nila
ഇടുക്കിയിൽ യുവതി സ്വന്തം പിഞ്ചുകുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടത് കാമുകൻ ഉപേക്ഷിച്ച് പോകാതിരിക്കാൻ

ഇടുക്കി രാജകുമാരി കജനാപ്പാറയിലെ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. നവജാത ശിശുവിനെ പെറ്റമ്മതന്നെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ജാർഖണ്ഡ് സ്വദേശിനിയായ പൂനം സോറനെ (21) അറസ്റ്റ് ചെയ്തു. കാമുകൻ ഉപേക്ഷിച്ച് പോകുമെന്ന് കരുതിയാണ് പ്രസവിച്ചയുടൻ തന്നെ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയത് എന്നാണ് യുവതിയുടെ മൊഴി. 

പൂനം സോറന്റെ ഭർത്താവ് കഴിഞ്ഞ ഡിസംബറിൽ മരിച്ചുപോയതാണ്. ഈ സമയം യുവതി ​ഗർഭിണിയായിരുന്നു. അതിനുശേഷമാണ് ജാർഖണ്ഡ് സ്വദേശിയായ മോത്തിലാൽ മുർമു ഇവർക്കൊപ്പം താമസമാരംഭിച്ചത്. ഗർഭിണിയാണെന്ന് വിവരം യുവതി ഇയാളിൽനിന്നു മറച്ചു വച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സുഖമില്ലെന്ന് പറഞ്ഞ് പൂനം സോറൻ ജോലിക്ക് പോയിരുന്നില്ല. ഇവർ ആരുമറിയാതെ പെൺകുഞ്ഞിനെ പ്രസവിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ നിഗമനം. 

ഒപ്പം താമസിച്ചിരുന്ന കാമുകി ​ഗർഭിണിയായ വിവരവും പ്രസവിച്ച കുഞ്ഞിനെ യുവതി കൊന്ന് കുഴിച്ചിട്ട വിവരവും മോത്തിലാൽ മുർമുവിന്  അറിവുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടി ഉണ്ടായ കാര്യം അറിഞ്ഞാൽ ഇയാൾ ഉപേക്ഷിച്ചു പോകുമെന്ന് ഭയന്നാണ് കൃത്യം ചെയ്തതെന്ന് പൂനം സോറൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img