01:08pm 12 November 2026
NEWS
ലുസൈൽ ബൊളെവാഡിൽ പുതുവത്സര വിസ്മയം
01/01/2026  12:18 PM IST
nila
ലുസൈൽ ബൊളെവാഡിൽ പുതുവത്സര വിസ്മയം

ദോഹ:ലുസൈൽബൊളെവാഡിൽആഘോഷങ്ങളുടെ നെറുകയിൽ നിന്ന് പുതുവർഷത്തെവരവേറ്റ്
 ജനസഞ്ചയം. സംഗീതത്തിനൊപ്പം
വാനിലുയർന്ന ആർപ്പുവിളികൾ. ആകാശത്ത് വർണപ്രപഞ്ചമൊരുക്കി പൊട്ടിവിടർന്ന പൂത്തിരികൾ.
 രാവിനെ പകലാക്കി ആഘോഷങ്ങൾ തിമിർക്കുകയായിരുന്നു. ഉറങ്ങാതെ കാത്തിരുന്ന പുതുവർഷത്തെ
 വരവേറ്റുകൊണ്ട് ലുസൈൽ ബൊളെ വാഡിൽ ബുധനാഴ്ച വൈകുന്നേരം സംഘടിപ്പിച്ച ആഘോഷങ്ങൾ ഖത്തറിന്റെ ആകാശത്ത് അപൂർവമായ ദൃശ്യവിസ്മയം സൃഷ്ടിച്ചു. രാജ്യത്തെ ഏറ്റവും വലിയ വെടിക്കെട്ട് പ്രദർശനത്തിനാണ് ലുസൈൽ സാക്ഷ്യം വഹിച്ചത്. പതിനായിരക്കണക്കിന് പൗരന്മാരും പ്രവാസികളും സന്ദർശകരും ആഘോഷങ്ങളിൽ പങ്കുചേർന്നു.
വൈകിട്ട് 6 മണിക്ക് ആരംഭിച്ച ആഘോഷങ്ങൾ വർണാഭമായ ലേസർ ലൈറ്റ്ഷോകളോടെയാണ് തുടക്കമിട്ടത്. ലുസൈൽ ബൊളെവർഡിനെ മുഴുവനായി പ്രകാശിപ്പിച്ച ലൈറ്റ് പ്രദർശനങ്ങൾക്ക് പിന്നാലെ കലാപരിപാടികളും സംഗീത വിരുന്നുകളും അരങ്ങേറി. അർധരാത്രിവരെ നീണ്ടുനിന്ന പരിപാടികളിൽ എല്ലാ പ്രായക്കാരെയും ആകർഷിക്കുന്ന ഇന്ററാക്ടീവ് വിനോദങ്ങളും ഒരുക്കിയിരുന്നു.
പുതുവർഷത്തെഅടയാളപ്പെടുത്തിയസമയം
ലുസൈലിന്റെ ആകാശത്ത്‌ അത്ഭുതങ്ങൾ വിടർന്നു.
ഡ്രോൺ ഷോയുമായി സമന്വയിപ്പിച്ച വൻ വെടിക്കെട്ട് പ്രദർശനമാണ് കാണികളെ വിസ്മയിപ്പിച്ചത്. 4,000ലധികം വെടിക്കെട്ട് ഇഫക്റ്റുകൾ ഉൾക്കൊള്ളുന്ന ഡ്രോൺ പ്രകടനത്തിൽ 1,000 പൈറോ ഡ്രോണുകൾ ഉപയോഗിച്ചു. കൂടാതെ 46 വ്യത്യസ്ത സ്ഥാനങ്ങളിൽ നിന്ന് പ്രക്ഷേപണം ചെയ്ത 15,300 ഒറ്റ വെടിക്കെട്ടുകൾ, പൂർണമായും ഇമേഴ്‌സീവ് ദൃശ്യാനുഭവം സമ്മാനിച്ചു.
ഭാവിയുടെ ആത്മാവിനെയും കലാസൃഷ്ടികളുടെയും സൃഷ്ടിപരമായ ഉയരങ്ങളെയും പ്രതിഫലിപ്പിക്കുന്ന നവീന ലൈറ്റ് രൂപകല്പനകൾ ലുസൈൽ നഗരത്തിന്റെ കലാ-സാംസ്‌കാരിക സ്വപ്നങ്ങളെ ആകാശത്ത് വരച്ചുകാട്ടി.
വൻജനപങ്കാളിത്തം നേടിയപുതുവത്സര വിരുന്ന് ഖത്തറിലെ ദേശീയ-അന്താരാഷ്ട്ര ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി ലുസൈൽ ബൊളെവാഡിനെ
പ്രതിഫലിപ്പിക്കുന്നതായി മാറി.ആധുനിക വിനോദവും വൈവിധ്യമാർന്ന സാംസ്‌കാരിക അനുഭവങ്ങളും ഒരുമിച്ച് നൽകുന്ന കേന്ദ്രമായി ലുസൈൽ മാറിക്കൊണ്ടിരിക്കുന്നുവെന്ന്  വീണ്ടും തെളിയിക്കുന്നതായി പുതുവത്സരാഘോഷം.
  ലുസൈൽ സിറ്റിയിലെ ദ്രുതഗതിയിലുള്ള നഗരവികസനത്തിന്റെ പ്രതിഫലനമാണ്ആഘോഷത്തിന്റെ വിജയമെന്ന്
 ഖത്തറി ദിയാർ വ്യക്തമാക്കി. ഖത്തർ നാഷണൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങളോട് ചേർന്ന്, സാങ്കേതികതയും കലയും വിനോദവും സൃഷ്ടിപരമായി ഏകോപിപ്പിച്ചുള്ള ലോകോത്തര പരിപാടികൾ അവതരിപ്പിക്കുന്നതിൽ കമ്പനിയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും ഖത്തറി ദിയാർ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img