02:47am 07 September 2026
NEWS
പുതിയ കാലം ആവശ്യപ്പെടുന്നത് നിസ്വാർത്ഥരും സമർപ്പിതരുമായ പൊതുപ്രവർത്തകരെ നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
05/09/2026  09:44 PM IST
സണ്ണി ലുക്കോസ്
പുതിയ കാലം ആവശ്യപ്പെടുന്നത് നിസ്വാർത്ഥരും സമർപ്പിതരുമായ പൊതുപ്രവർത്തകരെ                      നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം:  രാഷ്ട്രീയത്തിൻ്റെ ഉന്നതികളിൽ എത്തുമായിരുന്നിട്ടും അതെല്ലാം ഉപേഷിച്ച് സ്വന്തം ലാഭമോ പ്രശസ്തിയോ ആഗ്രഹിക്കാതെ സമൂഹത്തിൻ്റെ നന്മക്കും മറ്റുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി പൂർണമായി സമർപ്പിച്ച വ്യക്തിയായിരുന്നു യശശരീരനായ ഡിജോ കാപ്പൻ എന്ന് നീയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷണൻ. ഡിജോ കാപ്പൻ്റെ അഭാവം ഉപഭോകൃത അവകാശ സംരക്ഷണ രംഗത്ത് ഒരു വിടവ് സൃഷ്ടിച്ചിട്ടുണ്ട്. അസംഘടിത ജനവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത് ഒരു ജനാധിപത്യ സമൂഹത്തിൻ്റെ ആരോഗ്യകരമായ നിലനില്പിന് അത്യാവശ്യമാണ്. സ്പീക്കർ പറഞ്ഞു. ബാങ്ക് എംപ്ലോയീസ് ആൻ്റ് റിട്ടയറീസ് കൾച്ചറൽ അസോസിയേഷൻ (ബെർക്ക) സംഘടിപ്പിച്ച ആദരവ് 2026ൽ സാമൂഹിക സേവനത്തിനുള്ള ഏവി ശ്രീകുമാർ സ്‌മാരക പുരസ്കാരം മരണാനന്തര ബഹുമതിയായി ഡിജോ കാപ്പന് നൽകി സംസാരിക്കുകയായിരുന്നു സ്പീക്കർ. ഡിജോ കാപ്പൻ്റെ ഭാര്യ ഡോ.മിനി ഡിജോ കാപ്പനും മകൾ മരിയറ്റ യും ചേർന്ന് ഏറ്റുവാങ്ങി. ബെർക്ക പ്രസിഡണ്ട് അനിയൻ മാത്യു അധ്യക്ഷതവഹിച്ചു. ചടങ്ങിൽ പ്രസാദ് മല്ലപ്പള്ളി രചിച്ച ദി ജഡ്ജ്മെൻ്റ് എന്ന പുസ്തകം ചാണ്ടി ഉമ്മൻ എം എൽ എ മുതിർന്ന മാധ്യമപ്രവർത്തകൻ ചെറുകര സണ്ണി ലുക്കോസിനു നൽകി പ്രകാശനം ചെയ്തു. അഡ്വ. വിബി ബിനു, സിടി കോശി, പ്രസാദ് മല്ലപ്പള്ളി സച്ചിൻ ജേക്കബ് പോൾ, പ്രൊഫ. നെടുങ്കുന്നം രഘുദേവ് , ജോയി നാലുന്നാക്കൽ, ഷാജി ജോൺ, പി എസ് . വിജയകുമാർ എന്നിവർ സംസാരിച്ചു.  

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img