05:04am 12 November 2026
NEWS
ദോഹയിൽ പുതിയ ടെക് ഡെസ്റ്റിനേഷൻ: തവാർ മാളിൽ ജംബോ ഇലക്ട്രോണിക്സിന്റെ പ്രീമിയം സ്റ്റോർ തുറന്നു
12/12/2025  10:30 AM IST
nila
ദോഹയിൽ പുതിയ ടെക് ഡെസ്റ്റിനേഷൻ: തവാർ മാളിൽ ജംബോ ഇലക്ട്രോണിക്സിന്റെ പ്രീമിയം സ്റ്റോർ തുറന്നു

 

ദോഹ: ഖത്തറിലെ മുൻനിര ഇലക്ട്രോണിക്സ് റിറ്റെയിലറായ ജംബോ ഇലക്ട്രോണിക്സ്, തവാർ മാളിലെ ഒന്നാം നിലയിൽ  പുതിയ പ്രീമിയം സ്റ്റോർജംബോ ഇലക്ട്രോണിക്സ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സാജിദ് സുലൈമാൻ ഉദ്ഘാടനം ചെയ്തു.
 മാർഖിയ സ്ട്രീറ്റിലെ ഏറ്റവും തിരക്കേറിയ  തവാർ മാളിൽ പുതിയ സ്റ്റോർ ആരംഭിച്ചതോടെ ഉപഭോക്താക്കൾക്ക് ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവമാകും.പുതിയ സ്റ്റോറിൽ പ്രത്യേക ഓഫറുകൾ, പ്രോഡക്റ്റ് ഡെമോകൾ, വിദഗ്ധ ഉപഭോക്തൃ സേവനം, വേഗമേറിയ ആഫ്റ്റർ-സെയിൽസ് പിന്തുണ എന്നിവയും ലഭ്യമാകും.ഡിജിറ്റൽ സേവനങ്ങൾക്കും കൂടുതൽ ശക്തി നൽകുന്ന ഞങ്ങളുടെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമാണ്. സൗകര്യവും വേഗതയും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക്  റീട്ടെയിലിന്റെ ഏറ്റവും മികച്ച മാതൃകയാണ് പുതിയ സ്റ്റോറെന്ന്
ജംബോ ഇലക്ട്രോണിക്സ് ഡയറക്ടറും CEOയും ആയ സി.വി റപ്പായി പറഞ്ഞു.
പുതിയ പ്രീമിയം സ്റ്റോർ, ഖത്തറിലെ ഇലക്ട്രോണിക്സ് റീറ്റെയിലിന്റെ ഭാവിയെ പുനർനിർവചിക്കുന്നുവെന്ന് ജംബോ ഇലക്ട്രോണിക്സ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സാജിദ് സുലൈമാൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img