01:36pm 26 August 2026
NEWS
മുല്ലപ്പെരിയാറിന് ദേശീയ ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാൻ അധ്യക്ഷനായുള്ള പുതിയ മേൽനോട്ട സമിതി

16/01/2025  12:27 PM IST
nila
മുല്ലപ്പെരിയാറിന് ദേശീയ ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാൻ അധ്യക്ഷനായുള്ള പുതിയ മേൽനോട്ട സമിതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി  ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാന്‍ പുതിയ മേല്‍നോട്ട സമിതിക്ക് രൂപം നൽകി കേന്ദ്രസർക്കാർ. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാൻ അധ്യക്ഷനായുള്ള സമിതിക്കാണ് കേന്ദ്രസർക്കാർ രൂപംകൊടുത്തിരിക്കുന്നത്. സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിയാകും ഇനി പരി​ഗണിക്കുക. ജല കമ്മിഷന്റെ ചെയര്‍മാന്‍ അധ്യക്ഷനായ സമിതിക്കായിരുന്നു നേരത്തേ മുല്ലപ്പെരിയാർ ഡാമിന്റെ മേൽനോട്ട ചുമതല.

കേന്ദ്ര ജലശക്തി മന്ത്രാലയമാണ്  പുതിയ മേല്‍നോട്ട സമിതിക്ക് രൂപം കൊടുത്തുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.  മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് നേരത്തെ കേന്ദ്ര ജല കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡാം സുരക്ഷാ അതോറിറ്റിക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ കൈമാറിക്കൊണ്ടുള്ള ഉത്തരവ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img