NEWS
ഖത്തറിന്റെ ഭക്ഷ്യസുരക്ഷക്ക് പുതിയ കരുത്ത്;ഭേദഗതി നിയമത്തിന് പച്ചക്കൊടി
06/01/2026 11:26 AM IST
nila

ദോഹ: ഭക്ഷ്യ- ഉപഭോക്തൃ വസ്തുക്കളുടെ സംഭരണം നിയന്ത്രിക്കുന്ന നിയമത്തിൽ ഭേദഗതി വരുത്തുന്ന കരട് നിയമത്തിന് ഷൂറാ കൗൺസിൽ അംഗീകാരം നൽകി. തിങ്കളാഴ്ച തമീം ബിൻ ഹമദ് ഹാളിൽ നടന്ന കൗൺസിലിന്റെ പതിവ്സമ്മേളനത്തിലാണ് തീരുമാനം. സ്പീക്കർ ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗനീം അധ്യക്ഷത വഹിച്ചു.ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2019ലെ ഡിക്രി നിയമത്തിലെ ചില വ്യവസ്ഥകളിൽ ഭേദഗതി വരുത്തുന്ന കരട് നിയമം സാമ്പത്തിക–ആർത്തവ കാര്യ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കൗൺസിൽ അംഗീകരിച്ച് സർക്കാരിലേക്ക് കൈമാറിയത്.
അതോടൊപ്പം, വിദേശ കമ്പനികളുടെ ചില ഇടപാടുകൾക്ക് വരുമാന നികുതി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കരട് നിയമവും, പ്രാദേശിക കൃഷിയിടങ്ങൾക്ക് നൽകുന്ന കൃഷി പിന്തുണാ സംവിധാനങ്ങളെക്കുറിച്ചുള്ള സർക്കാർ വിശദീകരണവും കൗൺസിൽ ചർച്ച ചെയ്തു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











