04:01am 07 November 2026
NEWS
എൻസിപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ ഇന്നറിയാം
25/02/2025  08:06 AM IST
nila
എൻസിപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ ഇന്നറിയാം

കൊച്ചി: പി സി ചാക്കോ രാജിവെച്ചതിന് പിന്നാലെ എൻസിപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ ഇന്ന് തെരഞ്ഞെടുക്കും. കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സമിതി യോ​ഗത്തിലാണ് പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. ദേശീയ ജനറൽ സെക്രട്ടറി ജിതേന്ദ്ര അവദിന്റെ സാന്നിധ്യത്തിലാകും തെരഞ്ഞെടുപ്പ്. പി സി ചാക്കോ വിഭാ​ഗവും മന്ത്രി എ കെ ശശീന്ദ്രൻ നേതൃത്വം നൽകുന്ന വിഭാ​ഗവും തമ്മിലുള്ള കടുത്ത ഭിന്നതയ്ക്കിടെയാണ് പുതിയ സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താനായി ഇന്ന് യോ​ഗം ചേരുന്നത്. 

തോമസ് കെ തോമസിനെ എൻസിപി സംസ്ഥാന അധ്യക്ഷനാക്കണമെന്നാണ് ശശീന്ദ്രൻ പക്ഷത്തിന്റെ ആവശ്യം. ഈ നിലപാടിൽ ഉറച്ചുനിൽക്കാനാണ് ശശീന്ദ്രൻ പക്ഷത്തിന്റെ തീരുമാനം. പി സി ചാക്കോ നിർദേശിക്കുന്നയാളെ അധ്യക്ഷനാക്കാനുളള തീരുമാനം ഉണ്ടായാൽ ശശീന്ദ്രൻ പക്ഷം കടുത്ത നിലപാടിലേക്ക് പോയേക്കുമെന്നും സൂചനയുണ്ട്.

എ.കെ. ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരിൽ നിന്നുള്ള ശക്തമായ സമ്മർദത്തെ തുടർന്നാണ് എൻ.സി.പി സംസ്ഥാന പ്രസിഡന്റ്സ്ഥാനത്തുനിന്ന് പി.സി. ചാക്കോ രാജിവെച്ചത്. രാജിവെച്ച പി.സി.ചാക്കോ ദേശീയ വർക്കിങ് പ്രസിഡന്റായി തുടരും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അദ്ദേഹം രാജിവെച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img