01:25pm 13 November 2026
NEWS
സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പിന് പുതിയ സെക്രട്ടറി
28/01/2026  07:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പിന് പുതിയ സെക്രട്ടറി

കാക്കനാട്, മൗണ്ട് സെന്റ് തോമസ്: സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിൻ്റെ പുതിയ സെക്രട്ടറിയായി തൃശ്ശൂർ അതിരൂപതാംഗമായ റവ. ഡോ. സനൽ മാളിയേക്കൽ നിയമിതനായി. തൃശ്ശൂർ പുത്തൻപള്ളി ഇടവകാംഗമായ അദ്ദേഹം നിലവിൽ തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡീനായും, മതബോധന വിഭാഗം അസിസ്റ്റൻ്റ് ഡയറക്ടറായും സേവനം ചെയ്തു വരികയായിരുന്നു. റോമിലെ  റെജീന അപ്പസ്തോലോരും (Regina Apostolorum) ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ (Dogmatic Theology) ഫാദർ സനൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

കഴിഞ്ഞ നാല് വർഷമായി മേജർ ആർച്ചുബിഷപ്പിൻ്റെ സെക്രട്ടറിയായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ഫാദർ മാത്യു തുരുത്തിപ്പള്ളി സ്ഥലം മാറുന്ന ഒഴിവിലേക്കാണ് ഈ പുതിയ നിയമനം. അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിൻ്റെയും, തുടർന്ന് മാർ റാഫേൽ തട്ടിൽ പിതാവിൻ്റെയും സെക്രട്ടറിയായി സഭയുടെ കേന്ദ്ര കാര്യാലയത്തിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു വരികയെയാണ് പാലാ രൂപതയുടെ കീഴിലുള്ള  മാർ സ്ലീവാ മെഡിസിറ്റിയുടെ അസോസിയേറ്റ് ഡയറക്ടറായുള്ള ഫാദർ മാത്യു തുരുത്തിപ്പള്ളി നിയമിതനായിരിക്കുന്നത്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img