
ദോഹ: രാജ്യത്തെ ഡെലിവറി മേഖലയെ ക്രമീകരിക്കുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി സമഗ്രമായ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI). ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ഡെലിവറി കമ്പനികൾ, സർവീസ് പ്രൊവൈഡർമാർ, ഉപഭോക്താക്കൾ എന്നിവർ തമ്മിലുള്ള ബന്ധം സുതാര്യമാക്കുന്നതിനാണ് പുതിയ നിയമാവലി ലക്ഷ്യമിടുന്നത്.ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം അതത് സ്ഥാപനങ്ങൾക്കായിരിക്കും. സ്ഥാപനങ്ങളുടെ അനുവാദമില്ലാതെ വിലയിലോ ഡിസ്‌കൗണ്ടുകളിലോ മാറ്റം വരുത്താൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്ക് അവകാശമില്ല.കരാറുകളിൽ കമ്മീഷൻ നിരക്കുകളും മറ്റ് ഫീസുകളും വ്യക്തമായി രേഖപ്പെടുത്തണം. മറച്ചുവെച്ചതോ വെളിപ്പെടുത്താത്തതോ ആയ ചാർജുകൾ ഈടാക്കാൻ പാടില്ല.കൃത്യസമയത്ത് ഓർഡറുകൾ എത്തിക്കുക, ഉൽപ്പന്നങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, ഉപഭോക്താക്കളോട് മാന്യമായി പെരുമാറുക എന്നിവ നിർബന്ധമാണ്. ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കാൻ പാടില്ല.കൃത്യസമയത്ത് ഓർഡറുകൾ എത്തിക്കുക, ഉൽപ്പന്നങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, ഉപഭോക്താക്കളോട് മാന്യമായി പെരുമാറുക എന്നിവ നിർബന്ധമാണ്. ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കാൻ പാടില്ല.കൃത്യസമയത്ത് ഓർഡറുകൾ എത്തിക്കുക, ഉൽപ്പന്നങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, ഉപഭോക്താക്കളോട് മാന്യമായി പെരുമാറുക എന്നിവ നിർബന്ധമാണ്. ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കാൻ പാടില്ല.കൃത്യസമയത്ത് ഓർഡറുകൾ എത്തിക്കുക, ഉൽപ്പന്നങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, ഉപഭോക്താക്കളോട് മാന്യമായി പെരുമാറുക എന്നിവ നിർബന്ധമാണ്. ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കാൻ പാടില്ല.
പണമടച്ചു നൽകുന്ന പരസ്യങ്ങൾ (Paid Advertisements) ഏതാണെന്ന് പ്രത്യേകം അടയാളപ്പെടുത്തണം. പ്ലാറ്റ്‌ഫോമുകളിലെ സെർച്ച് റിസൾട്ടുകൾ ക്രമീകരിക്കുന്ന രീതികളിൽ സുതാര്യത ഉറപ്പാക്കണം.ഭക്ഷണവും മറ്റും തയ്യാറാക്കുന്നതിന് മുൻപ് ഓർഡർ റദ്ദാക്കിയാൽ തുക ഈടാക്കാൻ പാടില്ല.തയ്യാറാക്കിയ ശേഷമാണെങ്കിൽ ഉൽപ്പന്നത്തിന്റെ യഥാർത്ഥ വില മാത്രമേ ഈടാക്കാവൂ, മറ്റ് അധിക ചാർജുകൾ പാടില്ല.
ന്യായമായ കാരണങ്ങളില്ലാതെ ഉപഭോക്താക്കൾ സ്ഥിരമായി ഓർഡറുകൾ റദ്ദാക്കിയാൽ അവർക്ക് പ്ലാറ്റ്‌ഫോമുകളിൽ നിയന്ത്രണം ഏർപ്പെടുത്തുംതുടങ്ങിയ
പുതിയ മാർഗനിർദ്ദേശങ്ങൾ എല്ലാ ഡെലിവറി കമ്പനികളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും നിർബന്ധമായും പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പിലെ ക്യു.ആർ (QR) കോഡ് സ്കാൻ ചെയ്താൽ പൂർണ്ണമായ മാർഗനിർദ്ദേശങ്ങൾ ലഭ്യമാകും.










