08:35pm 12 November 2026
NEWS
അറബ് ശാസ്ത്രീയ ഗവേഷണത്തിന് പുതുവേദി; അറബിക് ബുക്ക് അവാർഡ് ജനുവരി 27 ന് ദോഹയിൽ
21/01/2026  09:18 PM IST
nila
അറബ് ശാസ്ത്രീയ ഗവേഷണത്തിന് പുതുവേദി; അറബിക് ബുക്ക് അവാർഡ് ജനുവരി 27 ന് ദോഹയിൽ

ദോഹ: അറബിക് ബുക്ക് അവാർഡിന്റെ മൂന്നാം പതിപ്പിലെ വിജയികളെ ആദരിക്കുന്ന അവാർഡ് ദാനച്ചടങ്ങ് ജനുവരി 27-ന് നടക്കുമെന്ന് ഖത്തർ പ്രസ്സ് സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഖത്തർ നാഷണൽ കമ്മീഷൻ ഫോർ എജ്യുക്കേഷൻ, കൾച്ചർ ആൻഡ് സയൻസ് എന്നിവയുടെ പിന്തുണയോടെയും സഹകരണത്തോടെയുമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
മൂന്നാം പതിപ്പിൽ 40-ലധികം അറബ്-വിദേശ രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പുസ്തകങ്ങളും ഗവേഷണ കൃതികളും സമർപ്പിക്കപ്പെട്ടു. കുറഞ്ഞ കാലയളവിനുള്ളിൽ അവാർഡിന് ലഭിച്ച ഈ വ്യാപക പിന്തുണ, അതിന്റെ വിശ്വാസ്യതയും സ്വീകാര്യതയും വ്യക്തമാക്കുന്നതാണെന്ന്മാധ്യമ ഉപദേഷ്ടാവ് ഡോ. ഹനാൻ അൽ ഫയ്യാദ്പറഞ്ഞു.അവാർഡ് ദാനച്ചടങ്ങിനോടനുബന്ധിച്ച് അറബ് പുസ്തകവും സാംസ്കാരിക തിരിച്ചറിവും എന്ന വിഷയത്തിൽ പ്രത്യേക അക്കാദമിക് സെമിനാറും നടക്കും. വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ പണ്ഡിതരും ചിന്തകരും ഗവേഷകരും പങ്കെടുക്കുന്ന രണ്ട് അക്കാദമിക് സെഷനുകളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.വിജ്ഞാനമേഖലകളിൽ ഗൗരവമുള്ള ശാസ്ത്രീയ ഗവേഷണം പ്രോത്സാഹിപ്പിക്കുകയാണ് അവാർഡിന്റെ ലക്ഷ്യമെന്ന്അറബിക് ബുക്ക് അവാർഡിന്റെ ശാസ്ത്രീയ സമിതി അംഗം ഡോ. അൽ സിദ്ദീഖ് ഒമർ അൽ സിദ്ദീഖ്പറഞ്ഞു.
ശാസ്ത്രീയ സമിതി ഡയറക്ടർ ഡോ. അബ്ദുൽവാഹിദ് അൽ ആലമി,എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. നാജി അൽ ശരീഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img