
ബ്യൂറോക്രാറ്റുകൾ ബാൻഡ് ഗാല സ്യൂട്ടിന് പകരം മജന്ത അല്ലെങ്കിൽ ആഴത്തിലുള്ള പിങ്ക് നെഹ്‌റു ജാക്കറ്റ് ധരിക്കും.
പ്രത്യേക സമ്മേളനത്തിനായി അടുത്ത ആഴ്ച പുതിയ പാർലമെന്റ് കെട്ടിടത്തിലേക്ക് മാറുമ്പോൾ പാർലമെന്റ് ജീവനക്കാർക്കയുള്ള പുതിയ ഡ്രസ് കോഡിനെക്കുറിച്ച് പുതിയ ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. 'നെഹ്‌റു ജാക്കറ്റുകളും' കാക്കി നിറത്തിലുള്ള പാന്റും എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (NIFT) ആണ് യൂണിഫോം നിർമ്മിച്ചിരിക്കുന്നത്.
വസ്ത്രത്തിൽ താമര, പുരുഷന്മാർക്ക് താമര ചിഹ്നം പ്രിന്റ് ചെയ്ത ഷർട്ട്. ജീവനക്കാർക്ക് പ്രത്യേക പെരുമാറ്റ പരിശീലനം. സുരക്ഷ ഉദ്യോഗസ്ഥർക്ക് കമാൻഡോ പരിശീലനം ഉണ്ടാകുമെന്നാണ് സൂചന.
പുതിയ ഡ്രസ് കോഡ് നോക്കാം:
പുരുഷ ചേംബർ അറ്റൻഡന്റുമാർക്കുള്ള പുതിയ പാർലമെന്റ് ഡ്രസ് കോഡാണിത്
പാർലമെന്റ് ചേംബർ അറ്റൻഡന്റുമാർക്കുള്ള പുതിയ ഡ്രസ് കോഡ്
പാർലമെന്റിലെ വനിതാ ഉദ്യോഗസ്ഥർക്കുള്ള ഡ്രസ് കോഡ്.
വനിതാ ഓഫീസർമാർക്കുള്ള ഡ്രസ് കോഡ് - ജാക്കറ്റ്.
വേനൽക്കാലത്ത് പാർലമെന്റ് ഡ്രൈവർമാർ ഈ യൂണിഫോം ധരിക്കും.
പാർലമെന്റ് ഡ്രൈവർമാർക്കുള്ള ശൈത്യകാല ഡ്രസ് കോഡ്.
മാർഷലുകൾ ഇനി മുതൽ ഈ ശിരോവസ്ത്രം ധരിക്കും.
സെക്യൂരിറ്റി ഓഫീസർമാരുടെ പുതിയ ഡ്രസ് കോഡ്
ചേംബർ അറ്റൻഡർമാർ, ഓഫീസർമാർ, സുരക്ഷാ ഉദ്യോഗസ്ഥർ, ഡ്രൈവർമാർ, മാർഷലുകൾ എന്നിവരുൾപ്പെടെയുള്ള പാർലമെന്റ് ജീവനക്കാരാണ്. പാർലമെന്റ് സെക്രട്ടേറിയറ്റിലെ 5 പ്രധാന ശാഖകളിൽ നിന്നുള്ള ഉദ്യോഗസ്ഥർമാരായ- റിപ്പോർട്ടിംഗ്, ടേബിൾ ഓഫീസ്, നോട്ടീസ് ഓഫീസ്, നിയമനിർമ്മാണ ബ്രാഞ്ച്, സെക്യൂരിറ്റി സെഷനിലുള്ളവർ പുതിയ യൂണിഫോം ധരിക്കും.
പുരുഷന്മാർക്ക് ശിരോവസ്ത്രം, സ്ത്രീകൾക്ക് ജാക്കറ്റ്
കാക്കി ട്രൗസറുകൾ, ക്രീം നിറമുള്ള ജാക്കറ്റുകൾ, പിങ്ക് നിറത്തിലുള്ള താമരയുടെ പ്രിന്റ് ചെയ്ത ക്രീം ഷർട്ട്, സ്ത്രീകൾക്ക് ജാക്കറ്റുകളും കടും നിറമുള്ള സാരികളും, മാർഷലുകൾക്കുള്ള ശിരോവസ്ത്രം എന്നിവയാണ് പുതിയ ഡ്രസ് കോഡിൽ. പാർലമെന്റ് മന്ദിരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ, സഫാരി സ്യൂട്ടുകൾക്ക് പകരം, സൈനിക ഉദ്യോഗസ്ഥർ ധരിക്കുന്നതുപോലെയുള്ള കാമഫ്ലേജ് പാറ്റേൺ വസ്ത്രങ്ങൾ ഇനി ധരിക്കും.
ബ്യൂറോക്രാറ്റുകൾ ബാൻഡ് ഗാല സ്യൂട്ടിന് പകരം മജന്ത അല്ലെങ്കിൽ ആഴത്തിലുള്ള പിങ്ക് നെഹ്‌റു ജാക്കറ്റ് ധരിക്കും.
അതേസമയം, സെപ്തംബർ 18 ന് സമ്മേളനം ആരംഭിക്കുമ്പോൾ, ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് സെപ്റ്റംബർ 19 ന് പ്രതേക പൂജയ്ക്ക് ശേഷം പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് ഔപചാരിക പ്രവേശനം നടത്തും.
Photo Courtesy - google















