06:22am 22 April 2025
NEWS
നാല് പുതിയ മലയാള സിനിമകൾ ഇന്നു മുതൽ ഒടിടിയിൽ
10/04/2025  05:20 PM IST
nila
നാല് പുതിയ മലയാള സിനിമകൾ ഇന്നു മുതൽ ഒടിടിയിൽ

നാല് പുതിയ മലയാള ചിത്രങ്ങളാണ് ഇന്നു മുതൽ ഒടിടിയിൽ എത്തുന്നത്. അടുത്തിടെ തീയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രങ്ങളായ  ബ്രോമാൻസ്, ദാവീദ്, പൈങ്കിളി, പ്രാവിൻകൂട് ഷാപ്പ് എന്നീ ചിത്രങ്ങളാണ് ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ റിലീസ് ചെയ്യുക. ഒടിടിയിലെത്തുന്ന പുത്തൻ പടങ്ങളുടെ വിശേഷങ്ങളറിയാം..

ബ്രോമാൻസ്

അർജ്ജുൻ അശോകൻ, മഹിമ നമ്പ്യാർ, ശ്യാം മോഹൻ, സംഗീത്, കലാഭവൻ ഷാജോൺ, മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്ത ബ്രോമാൻസും വിഷു റിലീസായി ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 11ന് നെറ്റ്ഫ്ളിക്സിൽ ചിത്രം സ്ട്രീം ചെയ്യും.

ദാവീദ് 

ആന്റണി വർ​ഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ദാവീദ്.' ബോക്സിങ് താരമായാണ് ചിത്രത്തിൽ പെപ്പെ എത്തുന്നത്. ലിജോമോൾ ജോസ്, വിജയരാഘവൻ, മോ ഇസ്മയിൽ, സൈജു കുറുപ്പ്, അജു വർഗീസ്, ജെസ് കുക്കു, കിച്ചു ടെല്ലസ്, വിനീത് തട്ടിൽ, അച്ചു ബേബി ജോൺ, അന്ന രാജൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ZEE5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ഏപ്രിൽ 11 മുതൽ ദാവീദ് സീ5ൽ സ്ട്രീമിങ് ആരംഭിക്കും.

പൈങ്കിളി

അനശ്വര രാജൻ, സജിൻ ഗോപു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ചിത്രമാണ് 'പൈങ്കിളി'. റോഷൻ ഷാനവാസ്, ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. മനോരമ മാക്സിൽ ഏപ്രിൽ 11ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

പ്രാവിൻകൂട് ഷാപ്പ് 

സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് 'പ്രാവിൻകൂട് ഷാപ്പ്'. സോണി ലിവിലൂടെയാണ് പ്രാവിൻകൂട് ഷാപ്പ് ഒടിടിയിലെത്തുന്നത്. എപ്രിൽ 11 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img img