02:36am 13 July 2026
NEWS
റോട്ടറി ക്ലബ് ഓഫ് ചെങ്ങന്നൂരിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
12/07/2026  09:46 AM IST
nila
റോട്ടറി ക്ലബ് ഓഫ് ചെങ്ങന്നൂരിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

ചെങ്ങന്നൂർ: റോട്ടറി ക്ലബ് ഓഫ് ചെങ്ങന്നൂരിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.
പ്രസിഡന്റ്ബിജു മാത്യു കുറ്റിക്കാട്,
സെക്രട്ടറി
ഡോ. രാജി സുഗതൻ ,
ട്രഷറർ
റെജി കോശി കാഞ്ഞിക്കൽ
എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് ചുമതല ഏറ്റെടുത്തത്.
ചെങ്ങന്നൂർ റോട്ടറി ക്ളബ് ഹാളിൽ നടന്ന ചടങ്ങിൽ
പ്രശസ്ത നടൻ ഗിന്നസ് പക്രു  വിശിഷ്ടാതിഥിയായിരുന്നു. പ്രമുഖ പ്രഭാഷകനും ചിന്തകനുമായ 
 ശ്രീജിത്ത് പണിക്കർ മുഖ്യാതിഥിയായി പങ്കെടുത്തു.
 ശുദ്ധജലവും ശുചിത്വവും, മാതൃ-ശിശു സംരക്ഷണം, യുവജന സേവനം, അടിസ്ഥാന വിദ്യാഭ്യാസം, സാമ്പത്തിക-സാമൂഹിക വികസനം, രോഗപ്രതിരോധം, പരിസ്ഥിതി സംരക്ഷണം, തൊഴിലധിഷ്ഠിത സേവനം എന്നിവയ്ക്ക് മുൻഗണന നൽകുന്നതോടൊപ്പം വിവിധ മേഖലകളിലെ മികവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലും ക്ലബ് ശ്രദ്ധ കേന്ദ്രീകരിക്കും.
ഭിന്നശേഷിക്കാർക്ക് വീടുകൾ നിർമ്മിച്ച് നൽകുക.
ഇറപ്പുഴ പാലത്തിന്റെ ആവശ്യമായ നവീകരണത്തിനായി പ്രവർത്തിക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക.
ക്ലബ് പരിസരത്തും അംഗങ്ങളുടെ വീടുകളിലും പക്ഷികൾക്കായി കുടിവെള്ള സംവിധാനങ്ങൾ ഒരുക്കുക.
ഹയർ സെക്കൻഡറി സ്കൂളുകളിൽ കാർഷികവും കൂൺകൃഷിയും പ്രോത്സാഹിപ്പിക്കുക.
യുവജന നേതൃത്വ വികസന പരിശീലന പരിപാടികൾക്ക് പ്രത്യേക പ്രാധാന്യം നൽകുക.
അംഗത്വ വികസനത്തിനും കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തമുള്ള സൗഹൃദ-വിനോദ പരിപാടികൾക്കും ഊന്നൽ നൽകുക.
എന്നിവയാണ് ഈ വർഷത്തെ പ്രധാന പരിപാടികൾ എന്ന് ഭാരവാഹികൾ അറിയിച്ചു .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img