12:16am 13 November 2026
NEWS
പ്രവാസി വെൽഫെയർ കൊല്ലം ജില്ലാ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ
14/02/2026  10:22 PM IST
nila
പ്രവാസി വെൽഫെയർ കൊല്ലം ജില്ലാ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ

 

ദോഹ:പ്രവാസി വെൽഫെയർ കൊല്ലം ജില്ലാക്കമ്മറ്റിയുടെ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡണ്ടായി മൻസൂർ എച്ച്.എമ്മിനേയും ജനറൽ സെക്രട്ടറിയായി റഫീക്ക്  ബഷീറിനേയും തെരഞ്ഞെടുത്തു. മുബാറക്ക്, ലിജോ കുന്നത്തൂര്‍, സബീർ ഷാജഹാൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ട്രഷറർ ആയി ആസിഫ് നാസറിനെയും  അൻവർ, ഖാൻ കൊട്ടിയം, സുധീർ മയ്യനാട്  എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.  
അജാ ചിതറ, നജീം സലാഹുദീൻ, ഷിബു ഹംസ, അനീഫ്, ഫത്തഹുദീൻ, ഖദീജ, നിസാർ അഞ്ചൽ, നൗഷാദ് കുട്ടി, നിസാം കൊല്ലം, സന്തോഷ് കുമാര്‍ എന്നിവരെ വിവിധ വകുപ്പുകളുടെ കൺവീനർമാരായും തെരഞ്ഞെടുത്തു. ജില്ലാ പ്രവര്‍ത്തക സംഗമത്തില്‍ വച്ചാണ്‌ പുതിയ ജില്ലാക്കമ്മറ്റിയെ തെരഞ്ഞെടുത്തത്. പ്രവാസി വെൽഫെയർ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ സി തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍, മൻസൂർ എച്ച്.എം, നജീം സലാഹുദീൻ എന്നിവര്‍ സംസാരിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img