
പ്രവാസി വിദ്യാർഥികൾ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സിജി ദോഹ ചാപ്റ്റർ ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. മാറിയ സാഹചര്യത്തിൽ വിദ്യാഭ്യാസ തൊഴിൽ മേഖലയിൽ ആഗോള തലത്തിൽ തന്നെ വന്നുകൊണ്ടിരിക്കുന്ന സമഗ്രമായ ,മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ട് ഓരോ വിദ്യാർത്ഥിക്കും അനുയോജ്യമായ കോഴ്സുകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കുമ്പോൾ മാത്രമാണ് ഈ മേഖലയിൽ ഫലപ്രദമായി ഇടപെടൽ നടത്താനാവുക.
മൂന്ന് പതിറ്റാണ്ടിലേറെ കാലം പ്രവർത്തന രംഗത്തുള്ള സിജിയുടെ സൗജന്യ സേവനം ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്തണമെന്നും ജനറൽ ബോഡി അഭ്യർത്ഥിച്ചു. നാട്ടിലും ഗൾഫ് രാജ്യങ്ങളിലും ഇക്കാര്യത്തിൽ സിജിയുടെ സേവനം ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
2025-2026 വർഷങ്ങളിലേക്കുള്ള സിജി ദോഹ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളായി ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു.
എംപി ഷാഫി ഹാജി, അബ്ദുൽ കരീം കെ, മുഹമ്മദ് ഫിറോസ് സി.എം എന്നിവരാണ് സീനിയർ വിഷനറീസ്. ഇപി അബ്ദുൽ റഹിമാൻ (ചെയർമാൻ), അഡ്വ. കെകെ ഇസുദ്ദീൻ (വൈസ് ചെയർമാൻ ), റുക്നുദ്ദീൻ അബ്ദുല്ല (ജനറൽ സെക്രട്ടറി), ഫൈസൽ നിയാസ് ഹുദവി (എക്സിക്യൂട്ടീവ് ഡയറക്ടർ), മിതാഷ് മുഹമ്മദ് (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
റിയാസ് എൻ എം (കരിയർ), അജ്മൽ പറമ്പത്ത് (എച്ച് ആർ), മുബാറക് മുഹമ്മദ് (എംപ്ലോയബിലിറ്റി), ഫിറോസ് പിടി (പിആർ & ഔട്ട്റീച്ച്), ഫൈസൽ എ കെ (കമ്മ്യൂണിറ്റി), മൻസൂർ അലി (ഡിജിറ്റൽ എംപവർമെന്റ്), മുന്നി രാജ (വുമൺ എംപവർമെന്റ്) എന്നിവരെ വിവിധ വിഭാഗങ്ങളുടെ ഡയറക്ടർമാരായി തെരഞ്ഞെടുത്തു.
മുഹമ്മദ് ഫൈസൽ, യൂസുഫ് വണ്ണാറത്ത്, റഷീദ് അഹമ്മദ്, സിദ്ദീഖ് പറമ്പത്ത്, റഫീഖ് മക്കി, മുനീർ അഹമ്മദ്, ഡോ. അബ്ദുസ്സലാം, അക്ബർ അലി അറക്കൽ, ഉമ്മർ പോത്തൻകോടൻ, മുഹമ്മദ് ജൌഹർ, ഹബീൻ ഹമീദ്, നിജാന പി പി, സക്കീർ ഹുസൈൻ കോളക്കാടൻ, മുഹമ്മദ് അസ്ലം, ജമാൽ റഹ്മത്തുല്ല, ജുനൈദ് ആലം ഹുദവി, അബ്ദുൽ ഗഫൂർ ചള്ളിയിൽ, സഹദ് വെങ്കിലോട്ട്, ഡോ. മുഹമ്മദ് ഹുദവി, ശഫ്നി മുബാറക് എന്നിവരടങ്ങിയതാണ് പുതിയ നിർവാഹക സമിതി.











