09:20pm 14 October 2026
NEWS
ചാലിയാർ ദോഹ വനിതാ വിംഗിന് പുതിയ ഭാരവാഹികൾ
14/10/2026  08:03 PM IST
nila
ചാലിയാർ ദോഹ വനിതാ വിംഗിന് പുതിയ ഭാരവാഹികൾ

 

ദോഹ: ഖത്തറിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹയുടെ വനിതാ വിംഗിന്റെ 2026–2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഒക്ടോബർ 1-ന് ഐ.സി.സി മുംബൈ ഹാളിൽ നടന്ന ചാലിയാർ ദോഹ വനിതാ വിംഗ് കമ്മിറ്റി രൂപീകരണ യോഗത്തിൽ ചാലിയാർ ദോഹയുടെ പഞ്ചായത്തുകളിൽ നിന്നായി നോമിനേറ്റ് ചെയ്യപ്പെട്ട വനിതാ പ്രതിനിധികൾ പങ്കെടുത്തു.

ഷാന നസ്രി വാഴക്കാട് പ്രസിഡന്റായും ഷബാന തസ്‌നീം കൊടിയത്തൂർ ജനറൽ സെക്രട്ടറിയായും ഷെർഹാന നിയാസ് ബേപ്പൂർ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റുമാരായി ഡോ. അഷീഖ പി.പി. എടവണ്ണ, ഫൗസിയ ഊർങ്ങാട്ടിരി, ഇബ്തിസം ചെറുവണ്ണൂർ, കദീജ നുസ്രത് രാമനാട്ടുകര, ബസ്മ ഷമീർ വാഴയൂർ എന്നിവരെയും സെക്രട്ടറിമാരായി *സുമയ്യ കീഴുപറമ്പ്, നജുമ കോയ കടലുണ്ടി, ഷഹന ഷബീർ അരീക്കോട്, ആമിന കാവനൂർ, സെമിന റഷീദ് മമ്പാട് എന്നിവരെയും തിരഞ്ഞെടുത്തു.
ചാലിയാർ ദോഹ വനിതാ വിംഗ് അഡ്വൈസറി ബോർഡ്‌ ചെയർ പേഴ്സൺ ആയി മുൻ വനിത വിംഗ് പ്രസിഡന്റ്‌ മുഹ്സിന സമീൽനെയും തെരഞ്ഞെടുത്തു.

പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അടുത്തതായി ചേരുന്ന വനിതാ വിംഗ് ഭാരവാഹികളുടെ യോഗത്തിൽ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ്, ജനറൽ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ, ട്രഷറർ ബുജൈർ മുഹമ്മദ് ഊർങ്ങാട്ടിരി, അഡ്വൈസറി ബോർഡ് ചെയർമാൻ സി.ടി. സിദ്ധിഖ് ചെറുവാടി, ചീഫ് അഡ്വൈസർ വി.സി. മഷൂദ് എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

നിലവിലെ വനിതാ വിംഗ് പ്രസിഡന്റ് മുഹ്സിന സമീൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഫെമിന സലീം സ്വാഗതം പറഞ്ഞു. ട്രഷറർ ഷാന നസ്രിൻ സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നന്ദി രേഖപ്പെടുത്തി.

സ്ത്രീകളുടെ ശക്തിയും നേതൃത്വവും കൂട്ടായ്മയും സമൂഹത്തിന്റെ പുരോഗതിക്ക് വഴിയൊരുക്കുന്നുവെന്ന സന്ദേശവുമായി പുതിയ വനിതാ വിംഗ് കൂടുതൽ സജീവമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

Strong Women • Strong Community എന്ന ആശയത്തിലൂന്നി ചാലിയാർ ദോഹയുടെ സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി പ്രവർത്തനങ്ങളിൽ വനിതകളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയാണ് പുതിയ കമ്മിറ്റിയുടെ ലക്ഷ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img