NEWS
വന്ദേമാതരം ആലപിക്കുന്നതിൽ പുതിയ മാനദണ്ഡങ്ങൾ; കേന്ദ്രം മാർഗ്ഗരേഖ പുറത്തിറക്കി
11/07/2026 12:24 PM IST
nila

ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. രാജ്യത്തുടനീളം ദേശീയഗീതത്തിന്റെ ആലാപനത്തിൽ ഏകീകൃത രീതിയും ആധികാരികതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർഗ്ഗരേഖ പുതുക്കിയതെന്ന് മന്ത്രാലയം അറിയിച്ചു.
പുതിയ നിർദേശപ്രകാരം, ഇതുവരെ പൊതുവെ പിന്തുടർന്നിരുന്ന ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന രീതിക്ക് മാറ്റമുണ്ടാകും. ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ ആദ്യം വന്ദേമാതരം ആലപിക്കണമെന്നും, തുടർന്ന് ദേശീയഗാനമായ ജനഗണമന ആലപിക്കണമെന്നും മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










