08:40pm 02 April 2026
NEWS
അൽ വാബ് മെട്രോ സ്റ്റേഷനിൽ നിന്നും പുതിയ മെട്രോ ലിങ്ക് സർവീസ്: ഏപ്രിൽ 5 മുതൽ പ്രവർത്തനം ആരംഭിക്കും
02/04/2026  04:14 PM IST
nila
അൽ വാബ് മെട്രോ സ്റ്റേഷനിൽ നിന്നും പുതിയ മെട്രോ ലിങ്ക് സർവീസ്: ഏപ്രിൽ 5 മുതൽ പ്രവർത്തനം ആരംഭിക്കും

​ദോഹ: ദോഹ മെട്രോ ശൃംഖലവിപുലീകരിക്കുന്നതിന്റെ ഭാഗമായി അൽ വാബ് മെട്രോ സ്റ്റേഷനിൽ നിന്നും പുതിയ മെട്രോ ലിങ്ക് സർവീസ് ആരംഭിക്കുന്നു. M305 എന്ന നമ്പറിലുള്ള പുതിയ റൂട്ട് 2026 ഏപ്രിൽ 5 മുതലാണ് പ്രവർത്തനം തുടങ്ങുക.ഗോൾഡ് ലൈനിലെ അൽ വാബ് (Al Waab) മെട്രോ സ്റ്റേഷനെ ഐൻ ഖാലിദ് (Ain Khalid), ഇൻഡസ്ട്രിയൽ ഏരിയ (Industrial Area) എന്നിവയുമായി ഈ സർവീസ് ബന്ധിപ്പിക്കുന്ന പുതിയ റൂട്ട് അൽ റയ്യാൻ മേഖലയിലുള്ള താമസക്കാർക്കും ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് യാത്ര ചെയ്യുന്ന തൊഴിലാളികൾക്കും ജീവനക്കാർക്കും  ഏറെ പ്രയോജനകരമാകും.ദോഹ മെട്രോയുടെ പ്രവർത്തന സമയത്തിന് അനുസൃതമായിട്ടായിരിക്കും മെട്രോ ലിങ്ക് ബസുകളും സർവീസ് നടത്തുക (സാധാരണയായി പുലർച്ചെ മുതൽ അർദ്ധരാത്രി വരെ).പൊതുഗതാഗത സൗകര്യം കൂടുതൽ കാര്യക്ഷമമാക്കാനും യാത്രക്കാർക്ക് മെട്രോ സ്റ്റേഷനുകളിൽ നിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തിൽ എത്താനുമുള്ള സൗകര്യം വർദ്ധിപ്പിക്കാനുമാണ് ഈ പുതിയ റൂട്ട് ലക്ഷ്യമിടുന്നത്.
​നിലവിൽ മൂന്ന് ലൈനുകളിലായി (റെഡ്, ഗ്രീൻ, ഗോൾഡ്) 47 സ്റ്റേഷനുകളുമായി 76 കിലോമീറ്റർ ദൂരത്തിലാണ് ദോഹ മെട്രോ സർവീസ് നടത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ M305 റൂട്ട് അവതരിപ്പിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img