
ദോഹ:കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് പ്രവർത്തിക്കുന്ന തറവാട് ഹാപ്പി ഹോം, ഡയാലിസിസ് സെന്റർ, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ എന്നിവയ്ക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെപ്രവർത്തിക്കുന്നപ്രവാസി കൂട്ടായ്മയായ
ഖത്തർ തറവാടിന്റെ 2026–2028 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റായി മഹ്റൂഫ് ടി.സിയെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ് റംഷിബിൽയെയും ട്രഷററായി നിബ്രാസ് മാച്ചേരിയെയും തിരഞ്ഞെടുത്തു.
നാസർ വി.കെ, സമീർ എൻ.പി എന്നിവരാണ്
വൈസ് പ്രസിഡന്റുമാർ.
ജോയിന്റ് സെക്രട്ടറിമാരായി റഷാദ് പള്ളിക്കണ്ടി, സജീർ എൻ.പി എന്നിവരെയും ജോയിന്റ് ട്രഷറർമാരായി ഷക്കീൽ ഇ.കെ, സിനാൻ നാസർ എന്നിവരെയും തെരഞ്ഞെടുത്തു.
അസീസ് കെ.എം, ഇസ്ഹാഖ്, റയീസ് ടി.സി, റംസി എം.പി, കബീർ കാടാച്ചിറ, ഷബീർ എൻ.പി, അബ്ദുൽ ഗഫൂർ വി.എം, റിയാസ്, നാസിം, മുഹമ്മദ് ആസിഫ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.
19 എക്സിക്യൂട്ടീവ് അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്.റയീസ് ടി.സി, അസീസ് ചക്കരക്കൽ, അഷ്റഫ് എടക്കാട് എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇരിട്ടിയിൽ പുതിയ കേന്ദ്രം അടുത്ത മാസം ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
സാമൂഹ്യ സേവന രംഗത്ത് ഖത്തർ തറവാടിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് പുതിയ കമ്മിറ്റി വ്യക്തമാക്കി.











