03:06am 29 October 2026
NEWS
ഖമർ അത്തോളിക്ക് പുതിയ നേതൃത്വം
31/05/2025  09:35 AM IST
nila
ഖമർ അത്തോളിക്ക് പുതിയ നേതൃത്വം

ദോഹ:ഖത്തർ പ്രവാസികളായ അത്തോളി പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ ഖമർ അത്തോളിയുടെ 2025/27 പ്രവർത്തന കാലയളവിലേക്കുള്ള പ്രഥമ കൗൺസിൽ മീറ്റ് സൽവ റോഡിലുള്ള തീബാ ഹാളിൽ ചേർന്നു.പുതിയ പ്രസിഡന്റ് ആയി നവാഫ് കെ.എം നെയും സെക്രട്ടറിയായി ജിനുനാഥ്നെയും 
ട്രഷറർ ആയിമാഹിൻ നെയും
അമീർഅലി,റിയാസ് ഒസി എന്നിവരെ വൈസ് പ്രസ്‌ഡൻ്മാരായും  ജംഷാദ് നജീം, സബീൽമഹുമൂദ്, എന്നിവരെ ജോയിൻ്റ്  സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
ഖമറിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിവിധ വിങ്ങുകൾക്കു രൂപം നൽകി.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഖമർ മെമ്പർമാരുടെ മക്കളായ വിദ്യാർത്ഥികളുടെ ലിസ്റ്റ്  സദസ്സിൽ പ്രഖ്യാപിച്ചു.
ജിനൂപ് സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രഷറർ മാഹിൻ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img