
ദോഹ: പാലക്കാട് ജില്ലയിലെ കൂറ്റനാട് മഹല്ല് നിവാസികളുടെ കൂട്ടായ്മയായ ഖത്തർ കൂറ്റനാട് മഹല്ല് കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികൾ.ബഷീർ കെ വി( ചെയർമാൻ) എ വി അബ്ദുൽ ജലീൽ (പ്രസിഡണ്ട്) , അഷ്റഫ് പി എ നാസർ (ജനറൽ സെക്രട്ടറി) കബീർ കെ.വി ( ട്രഷറർ), ഷാജി എ.വി, സകീർ. വി.പി. ( വൈസ് പ്രസിഡണ്ട് മാർ ), ശിഹാബ് (ജോയിന്റ് ട്രഷറർ) ശറഫുദ്ധീൻ, ഷൌക്കത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.പ്രസിഡന്റ് എ. വി ജലീലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക യോഗത്തിൽ, മഹല്ല് കൂട്ടായ്മ കഴിഞ്ഞ വർഷം കാഴ്ചവെച്ച സാമൂഹിക ഉത്തരവാദിത്തപരമായ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. അതിന്റെ വിജയത്തിനു പിന്നിലുള്ളത് അംഗങ്ങളുടെ ഊർജസ്വലമായ പിന്തുണയും ആത്മാർത്ഥമായ സമർപ്പണവുമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ജനറൽ സെക്രട്ടറി പി.എ. നാസർ കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മഹല്ല് കൂട്ടായ്മ വീട് നിർമ്മാണം, സകാത്ത് വിതരണം, ചികിത്സാ ധനസഹായം, പെൻഷൻ പദ്ധതികൾ തുടങ്ങി നിരവധി മേഖലകളിൽ സമൂഹത്തിൽ ആശ്വാസം നൽകുന്ന ഇടപെടലുകൾ നടത്തി. ഈ പ്രവർത്തനങ്ങൾ അംഗങ്ങൾക്കൊപ്പം സ്നേഹത്തോടെയും ഉത്തരവാദിത്തത്തോടെയും നടത്തിയതാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു. കൂട്ടായ്മയിലെ അംഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ബനവലന്റ് പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്. മാറാ രോഗിക്കൾക്കും, വേദന അനുഭവിക്കുന്നവർക്കും, അത്താണിയായി, ആശ്രയമായി, ആശ്വാസമായി നിലനിൽക്കുന്ന ഖത്തർ കുറ്റനാട് മഹല്ല് കൂട്ടായ്മ ജീവകാരുണ്യ പ്രവർത്തന രംഗത്ത് മികച്ച പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.
1977 ൽ രൂപീകൃതമായ മഹല്ല് കൂട്ടായ്മ നാട്ടിലെ അവശത അനുഭവിക്കുന്ന മഹല്ല് നിവാസികൾക്ക് ജാതിമത ഭേദമന്യേ രോഗ ചികിത്സക്കും, ജോലി ചെയ്യാൻ കഴിയാതെ വരുന്ന അംഗങ്ങൾക്ക് മാസം തോറും പെൻഷനുംനൽവരുന്ന സംഘടന പൊതുജനങ്ങൾക്കായി നാട്ടിൽ മെഡിക്കൽ ക്യാമ്പ് മറ്റു സഹായങ്ങളും നൽകി വരുന്നു. പ്രായമായവർക്കും മാനസികമായ തളർച്ച അനുഭവിക്കുന്നവർക്കുമായി, ആശ്വാസവും ആത്മസാന്ത്വനവും നൽകുന്ന വൃദ്ധസദനങ്ങൾക്കും, ഷൽട്ടർ & പാലിയേറ്റീവ് കെയർ, സഹയാത്ര, അനുബന്ധ കേന്ദ്രങ്ങൾക്കും വേണ്ടി എല്ലാ മാസവും ധന സഹായം കൊടുക്കുന്നുണ്ട്. പിന്നോക്കം നിൽക്കുന്ന ഖത്തറിൽ നിന്നും വിട്ടുപോയ മഹല്ല് പ്രതിനിധികൾക്കും മറ്റു മഹല്ല് നിവാസികൾക്കും മാസം തോറുംസംഘടന പെൻഷനും നൽകിവരുന്നപദ്ധതികൾ വിപുലമാക്കുമെന്ന് ഭാരവാഹികൾപറഞ്ഞു.











