
ദോഹ:- ഖത്തറിലെ പരിസ്ഥിതി-സാമൂഹിക-സാംസ്കാരിക സംഘടനയായ ചാലിയാർ ദോഹയുടെ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.
ഐ സി സി മുബൈ ഹാളിൽ നടന്ന കൗൺസിൽ യോഗത്തിൽ സമീൽ അബ്ദുൽ വാഹിദ് പ്രസിഡണ്ടും, സബിഖുസ്സലാം എടവണ്ണ ജനറൽ സെക്രട്ടറിയും ബുജൈർ മുഹമ്മദ് ഊർങ്ങാട്ടിരി ട്രഷററും ആയി തിരഞ്ഞെടുക്കപ്പെട്ടു.
സിദ്ധീഖ് വാഴക്കാട്, രതീഷ് വാഴയൂർ ,അബ്ദുറഹ്മാൻ പിസി മമ്പാട്, മുജീബ് റഹ്‌മാൻ ചീക്കോട് ,താജു കെ മൊയ്ദീൻ ബേപ്പൂർ എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ ,
ഷാജി പി സി കീഴുപറമ്ബ്,നൗഫൽ അമാൻ കാവന്നൂർ, അസീസ് പുറായിൽ കൊടിയത്തൂർ, ഹാഷിം കുന്നൻ അരീക്കോട്, രജീഷ് ടി ർ പോത്തുകല്ല് എന്നിവർ സെക്രട്ടറിമാരും ആയി തിരഞ്ഞെടുക്കപ്പെട്ടു.
അഡവൈസറി ബോർഡ് ചെയർമാനായി സിടി സിദ്ധീഖ് ചെറുവാടിനെയും, ചീഫ് അഡ്വൈസറായി വിസി മഷ്‌ഹൂദ് തിരുത്തിയാടിനേയും മുഖ്യ രക്ഷാധികാരി ആയി ഷൗക്കത്തലി ടി എ ജെ എന്നിവരെയും തിരഞ്ഞെടുത്തു.
മാനേജ്‌മെന്റ്റ് കമ്മിറ്റിയിലേക്ക് അബ്ദുൽ അസീസ് ചെറുവണ്ണൂർ, ജൈസൽ എളമരം വാഴക്കാട്, സജാസ് കടലുണ്ടി, അഹ്മദ് നിയാസ് ഊർങ്ങാട്ടിരി,അഷ്‌റഫ് സി മമ്പാട്, റൗഫ് മലയിൽ ബേപ്പൂർ, ആസിഫ് വാഴയൂർ, ഫുആദ് അബ്ദുസമദ് കീഴുപറമ്ബ്, റസാഖ് എ പി രാമനാട്ടുകര, സുനീർ ബാബു എടവണ്ണ, നൗഫൽ സാദത്ത് കാവന്നൂർ, സലീം അലി പോത്തുകല്ല്, ജസീൽ എൻ പി മാവൂർ, അബ്ദുലത്തീഫ് ചാത്തമംഗലം,ഷബീർ തയ്യിൽ അരീക്കോട്,സുഹൈൽ അലി മാവൂർ, മുജീബ് റഹ്‌മാൻ കൊടിയത്തൂർ, ബഷീർ ചീക്കോട് എന്നിവരെയും തെരഞ്ഞെടുത്തു. ചാലിയാർ ദോഹ മെഡിക്കൽ വിങ് ചെയർമാനായി ഡോ .ഷഫീഖ് താപ്പിയെയും തെരെഞ്ഞെടുത്തു
ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ എസ് സി ) സെക്രട്ടറി ബഷീർ തുവാരിക്കൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആയും ചലിയർ ദോഹ മുൻ പ്രസിഡന്റ് ഇ കെ അബ്ദുലത്തീഫ് എന്നിവരും ചേർന്നു തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പ്രസിഡന്റ് സിടി സിദ്ധീഖ് അധ്യക്ഷത വഹിച്ച കൗൺസിൽ മീറ്റിങ്ങിൽ ചാലിയാർ ദോഹ നടത്തിയ വ്യത്യസ്തമായ പരിപാടികളെ കുറിച്ച് വിശദീകരിച്ചു.ജനറൽ സെക്രട്ടറി സാബിഖ്സ്സലാം കഴിഞ്ഞ രണ്ടര വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ടും , ട്രഷറർ അബ്ദുൽ അസീസ് സാമ്പത്തികറിപ്പോർട്ടും അവതരിപ്പിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ, ചാലിയാർ ദോഹയുടെ പരിസ്ഥിതി സംരക്ഷണ, ആരോഗ്യ, സാംസ്കാരിക, കായിക,സാമൂഹിക സേവന പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനൊപ്പം, ആത്മാർഥമായ സമർപ്പണത്തോടു കൂടി സേവനം തുടരുമെന്ന് അറിയിച്ചു.











