NEWS
സിബിഎസ്ഇ ഗൾഫ് സഹോദയ ഖത്തർ ചാപ്റ്ററിന് പുതിയ നേതൃത്വം
31/01/2026 02:44 PM IST
nila

ദോഹ:സിബിഎസ്ഇ ഗൾഫ് സഹോദയ ഖത്തർ ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ കാദർ
(പ്രസിഡന്റ്) പോഡാർ പേൾ സ്കൂൾ പ്രിൻസിപ്പൽ ഡോ. മനീഷ് മംഗൾ (കൺവീനർ) ഒലിവ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് മാത്യു, ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ അസ്ന നഫീസിനെ സെക്രട്ടറിമരായും തിരഞ്ഞെടുത്തു.കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ നടന്ന ഗൾഫ് സഹോദയ ഖത്തർ ചാപ്റ്റർ പ്രിൻസിപ്പൽ ഫോറത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.പദ്മശ്രീ അവാർഡ് ജേതാവും പ്രശസ്ത പാരാലിമ്പിക് ഐക്കണുമായ ദീപ മാലിക് മുഖ്യാതിഥിയായി പങ്കെടുത്തു.സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഡയറക്ടർ (അഫിലിയേഷൻ) ശ്രീ ജയ് പ്രകാശ് ചതുർവേദിഎന്നിവർ വിവിധവിഷയങ്ങളിൽസംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











