04:29am 14 August 2026
NEWS
ഫ്രണ്ട്സ് ഓഫ് കോഴിക്കോട് വനിതാ വിംഗിന് പുതിയ സാരഥികൾ
19/07/2026  09:11 PM IST
nila
ഫ്രണ്ട്സ് ഓഫ് കോഴിക്കോട് വനിതാ വിംഗിന് പുതിയ സാരഥികൾ

 

ദോഹ: കോഴിക്കോട് ജില്ലക്കാരുടെ ജനകീയ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (ഫോക് ഖത്തർ ) വനിതാ വിംഗിന് 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കഴിഞ്ഞ ദിവസം നടന്ന ഫോക് ലേഡി ജനറൽ ബോഡി യോഗത്തിലാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തത്.

വനിതാ അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെയാണ് യോഗം നടന്നത്.
പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ശാക്തീകരണം, സാമൂഹിക സേവന പ്രവർത്തനങ്ങൾ, സാംസ്കാരിക-കലാ പരിപാടികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

2026–2028 വനിതാ വിംഗ് ഭാരവാഹികൾ: 

രക്ഷാധികാരി യായി രശ്മി ശരത്, പ്രസിഡന്റ് : ദീപ്തി രൂപേഷ്, ജനറൽ സെക്രട്ടറി റംല ബഷീർ, ട്രഷറർ : സീനത് അഷ്‌റഫ്‌ എന്നിവരെയും 

 ഫാസിന ഷഫീഖ്, റംല മുഹമ്മദ്‌ അലി, ഷിൽജിയ റിയാസ്, ഷംലബി സാജിത്, വൈസ് പ്രസിഡന്റ് മാരായും 

 റംല സമദ്, ഫർസാന സമീർ, തസ്‌നി നസീഫ്, വീണ വിശ്വനാഥ്‌ , എന്നിവരെ സിക്രട്ടറിമാരായും 

ജോയിൻ ട്രഷറർ : സ്മീറ ഷാജു , കൾച്ചറ ൽ വിംഗ് കൺവീനർ : സായു സൂരജ് 

എക്‌സികുട്ടീവ് അംഗങ്ങൾ : 
റസിയ അഷ്‌റഫ്‌, സമീറ അബ്ദുള്ള, ഫിറൂന സുനിൽ, ആബിദ, അശ്വതി, നസീഹ നല്ലൂർ എന്നിവരെയും തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img