NEWS
കലാമേഖലകളെ ക്രമീകരിക്കാൻ പുതിയ നിയമം; കരടിന് മന്ത്രിസഭാ അംഗീകാരം
09/09/2026 07:45 PM IST
nila

ദോഹ: രാജ്യത്തെ കലാമേഖലകളിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി സാംസ്കാരിക മന്ത്രാലയം തയ്യാറാക്കിയ പുതിയ നിയമകരടിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. ഉപരിസഭയായ ശൂറാ കൗൺസിലിൻ്റെ പരിഗണനയ്ക്കായി പ്രമേയം കൈമാറി. അമിരി ദിവാനിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
മൂന്നാം ദേശീയ വികസന തന്ത്രത്തിൻ്റെ (2024-2030) ഭാഗമായി സർഗ്ഗാത്മക സാമ്പത്തിക മേഖലയെ പരിപോഷിപ്പിക്കാനും കലാകാരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ഈ നിയമനിർമ്മാണം ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











