
ദോഹ:ഇന്ത്യൻ പ്രവാസികളുടെ വിദേശ തൊഴിൽ, ക്ഷേമം, സുരക്ഷ എന്നിവ സമഗ്രമായി നിയന്ത്രിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം (Ministry of External Affairs) തയ്യാറാക്കിയ “Overseas Mobility (Facilitation and Welfare) Bill, 2025” എന്ന പുതിയ ബില്ലിന്റെ കരട് പുറത്തിറക്കി. നിലവിലുള്ള Emigration Act, 1983നെ പുനഃസ്ഥാപിക്കുന്നതാണ് ഈ നിയമം.
വിദേശ തൊഴിലിനായി പോകുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതവും ക്രമബദ്ധവുമായ കുടിയേറ്റം ഉറപ്പാക്കുന്നതിനും പ്രവാസികളുടെ ക്ഷേമം സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്നതാണ്
പുതിയ ബിൽ.
Overseas Mobility and Welfare Council സ്ഥാപിക്കുന്നതിലൂടെ വിവിധ മന്ത്രാലയങ്ങൾ തമ്മിലുള്ള നയസമന്വയം ഉറപ്പാക്കും. വിദേശ തൊഴിൽ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുമ്പോൾ അപായാവസ്ഥയിലുള്ള പ്രവാസികളുടെ സംരക്ഷണത്തിനും സമതുലിതമായ സമീപനം സ്വീകരിക്കും. അന്താരാഷ്ട്ര കുടിയേറ്റ കരാറുകൾ നടപ്പാക്കുന്നതിനുള്ള മേൽനോട്ട സംവിധാനവും ബിൽ ഒരുക്കുന്നു.
തൊഴിൽ പഠനങ്ങൾക്കും ഡാറ്റാ–അധിഷ്ഠിത നയനിർമ്മാണത്തിനും അടിസ്ഥാനമായ തത്വചിന്താപരമായ ഡാറ്റാ സംവിധാനങ്ങൾ വികസിപ്പിക്കും എന്നിവയാണ്ബില്ലിന്റെ പ്രധാന പ്രത്യേകതകൾ.
ബില്ലിന്റെ കരട് പൊതുജനങ്ങളുടെ അഭിപ്രായത്തിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ (https://www.mea.gov.in/overseasmobilitybill2025.htm) പ്രസിദ്ധീകരിച്ചിരിക്കുകയാണ്പൊതുജനങ്ങൾക്കും വിദേശ തൊഴിൽ ഏജൻസികൾക്കും സംഘടനകൾക്കും 2025 നവംബർ 7 വരെ ബില്ലിനെക്കുറിച്ച്
usl.epw@mea.gov.in,
consultant4.epw@mea.gov.in,so2olal@mea.gov.in
എന്നിവിലാസങ്ങളിലൂടെ
അഭിപ്രായങ്ങൾ അയയ്ക്കാം..











