NEWS
പുതിയ ഇന്ത്യൻ അംബാസിഡർ ശ്രീകർ റെഡ്ഢി ഖത്തർ വിദേശകാര്യ സഹമന്ത്രിക്ക് സ്ഥാനാരോഹണ രേഖകൾ കൈമാറി
11/09/2026 12:39 PM IST
nila

ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയെ സന്ദർശിച്ചു. കൂടിക്കാഴ്ചയിൽ ഖത്തറിലെ പുതിയ ഇന്ത്യൻ സ്ഥാനപതി തന്റെ സ്ഥാനാരോഹണ രേഖയുടെ (Letter of Credentials) പകർപ്പ് വിദേശകാര്യ സഹമന്ത്രിക്ക് കൈമാറി.
ഇന്ത്യൻ ഭരണനേതൃത്വത്തിന്റെ ആശംസകൾ അംബാസഡർ മന്ത്രിയെ അറിയിച്ചു. ഇന്ത്യ-ഖത്തർ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. അംബാസഡറുടെ പുതിയ ദൗത്യത്തിന് ഖത്തർ വിദേശകാര്യസഹമന്ത്രി വിജയങ്ങൾ ആശംസിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











