
ദോഹ:ഖത്തറിന്റെ കായികവികസനത്തിന്
നിക്ഷേപസൗഹൃദം ഉറപ്പാക്കിസേവന–ലൈസൻസ് ഫീസുകൾ കുറച്ച്കായിക മന്ത്രി.
ഖത്തർ സ്പോർട്സ് ആൻഡ് യൂത്ത് മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ താനി 2025-ലെ മന്ത്രിതല തീരുമാനം നമ്പർ 177 പുറപ്പെടുവിച്ച്, മന്ത്രാലയം നൽകുന്ന വിവിധ സേവനങ്ങൾക്കും ലൈസൻസുകൾക്കും ഈടാക്കുന്ന ഫീസുകൾ കുറയ്ക്കാൻ ഉത്തരവിട്ടു. രാജ്യത്തെ കായിക മേഖലയിൽ നിക്ഷേപാവസരങ്ങൾ വർധിപ്പിക്കുകയും സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം.
ഈ തീരുമാനം സ്പോർട്സും യുവജന രംഗവും രാജ്യത്തിന്റെ വികസനപ്രക്രിയയിലെ സജീവ പങ്കാളികളായി മാറണമെന്ന മന്ത്രാലയത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രസ്താവനയിൽ കായിക മന്ത്രി വ്യക്തമാക്കി.
നിക്ഷേപകരെയും സംരംഭകരെയും ആകർഷിക്കുന്ന മത്സരക്ഷമമായ പരിസ്ഥിതി സൃഷ്ടിക്കുക, സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുക, നിലവാരമുള്ളതും വിലകുറഞ്ഞതുമായ സേവനങ്ങൾ ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
കായിക–യുവജന അടിസ്ഥാനസൗകര്യങ്ങളുടെ പുരോഗതി, സമൂഹത്തിലെ പങ്കാളിത്തനിരക്ക് ഉയർത്തൽ, കായികക്ലബ്ബുകളുടെയും പരിശീലനകേന്ദ്രങ്ങളുടെയും വ്യാപനം, സുസ്ഥിരമായ സ്പോർട്സ്, ആരോഗ്യ സമൂഹം എന്നിവ ലക്ഷ്യമാക്കിയുള്ള മന്ത്രാലയത്തിന്റെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമായപുതിയ തീരുമാനം
ഖത്തർ നാഷണൽ വിഷൻ 2030-ന്റെ മനുഷ്യ, സാമൂഹിക, സാമ്പത്തിക വികസന ലക്ഷ്യങ്ങൾക്ക് ഊർജ്ജം പകരുകയും ഈ തീരുമാനം സ്പോർട്സ് മേഖലയെ lസാമ്പത്തിക വളർച്ചയുടെ പ്രഭാവകേന്ദ്രമാക്കുകയും യുവജനങ്ങൾക്കും സംരംഭകർക്കും പുതിയ അവസരങ്ങൾ നൽകുകയും ചെയ്യും.











