NEWS
സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണത്തിന് പുതിയ ഉത്തേജനം; ഖത്തർ ലോക്കലൈസേഷൻ അവാർഡ് പ്രഖ്യാപിച്ചു
12/04/2026 02:22 PM IST
nila

ദോഹ: സ്വകാര്യ തൊഴിൽ മേഖലയിൽ ഖത്തറി പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള 'ഖത്തർ ലോക്കലൈസേഷൻ അവാർഡ്' പ്രഖ്യാപിച്ചു. സ്വദേശിവൽക്കരണത്തെ കേവലം ഒരു നിയമപരമായ ബാധ്യത എന്നതിലുപരി ഒരു സ്ഥാപന സംസ്കാരമായി മാറ്റാനാണ് ഈ പുരസ്കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് തൊഴിൽ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഖമീസ് മുഹമ്മദ് അൽ-നുഐമി പറഞ്ഞു.
സാമ്പത്തിക സേവനം, ടെക്നോളജി, ആരോഗ്യം ഉൾപ്പെടെയുള്ള 9 പ്രധാന മേഖലകളിലാണ് പദ്ധതി കേന്ദ്രീകരിക്കുന്നത്. മികച്ച റിക്രൂട്ട്മെന്റ് നടത്തുന്ന സ്ഥാപനങ്ങൾക്കും മികവ് തെളിയിക്കുന്ന ഖത്തറി ജീവനക്കാർക്കും പുരസ്കാരം നൽകും. 2030-ലെ നാഷണൽ വിഷൻ യാഥാർത്ഥ്യമാക്കുന്നതിനായുള്ള വലിയൊരു നിക്ഷേപമായാണ് സ്വദേശിവൽക്കരണത്തെ സർക്കാർ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











