
ദോഹ: ഇന്ത്യൻ എംബസിയുടെ അനുബന്ധ കലാ സാംസ്കാരിക സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ സി സി)പുതിയ ലോഗോയുടെ സോഫ്റ്റ് ലോഞ്ചിങ്ങ് നടന്നു.ഇന്ത്യൻ സമൂഹത്തിനായി ഐ സി സി നടത്തിവരുന്ന പ്രതിവാര കലാ വിരുന്നിന്റെ വേദിയിലാണ് പുതിയലോഗോപ്രകാശനം ചെയ്തത്.ഐ സി സി അശോകഹാളിൽ നടന്ന ബുധനാഴ്ച ഫിയസ്റ്റ സാംസ്കാരിക പ്രവർത്തനങ്ങളുടെ മേധാവി നന്ദിനി അബ്ബഗൗണി ഉദ്ഘാടനം ചെയ്തു.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷതവഹിച്ചു. ഐസിസി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐസിസി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാർ, മുതിർന്ന കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഐസിസിയുമായി ബന്ധപ്പെട്ട തുളുകൂട്ട ഖത്തർ, തെലങ്കാന ജാഗ്രതി എന്നിവയുടെ പ്രസിഡന്റുമാരായ സന്ദേശ് ആനന്ദ്, സുധ ശ്രീരാമോജു എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഐസിസി എച്ച്ആർ, അഡ്മിൻ & കോൺസുലർ മേധാവി രാകേഷ് വാഗ് സ്വാഗതവുംഐസിസി ഐടി & മീഡിയ മേധാവി സന്ദീപ് റെഡ്ഡി നന്ദിയും പറഞ്ഞു.ബുധനാഴ്ച ഫിയസ്റ്റയിൽഖത്തറിലെ വിവിധ ഐസിസി എഒകളും കലാ കേന്ദ്രങ്ങളും വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.











