10:00pm 01 May 2026
NEWS
ന്യൂ ഗുഡ്‌വിൽ കാർഗോയും റോക്കാ പവർ ജിംയും ചേർന്ന് ലേബർ ഡേ വെൽനെസ് പ്രോഗ്രാം സംഘടിപ്പിച്ചു
01/05/2026  08:41 PM IST
nila
ന്യൂ ഗുഡ്‌വിൽ കാർഗോയും റോക്കാ പവർ ജിംയും ചേർന്ന് ലേബർ ഡേ വെൽനെസ് പ്രോഗ്രാം സംഘടിപ്പിച്ചു

ദോഹ: ന്യൂ ഗുഡ്‌വിൽ കാർഗോയും റോക്കാ പവർ ജിംയും സംയുക്തമായി തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി “ലേബർ ഡേ വെൽനെസ് പ്രോഗ്രാം” വിജയകരമായി സംഘടിപ്പിച്ചു. സ്ഥാപനത്തിലെ ജീവനക്കാരുടെ ആരോഗ്യവും മാനസികക്ഷമതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പരിപാടി എല്ലാ മാസവും രണ്ട് വെള്ളിയാഴ്ചകളിൽ നടത്തുന്നതാണ്.
പരിപാടിയിൽ ജീവനക്കാർക്കായി വിവിധ ആരോഗ്യപരമായ ആക്ടിവിറ്റികളും ഫിറ്റ്നസ് സെഷനുകളും സംഘടിപ്പിച്ചു. തൊഴിലാളികളുടെ സമർപ്പണത്തെയും കഠിനാധ്വാനത്തെയും ആദരിച്ച് ലേബർ ഡേ ആഘോഷവും നടന്നു.
ആരോഗ്യകരമായ ജീവിതശൈലിയും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾ ജീവനക്കാരിൽ വലിയ ആവേശം സൃഷ്ടിച്ചതായി മാനേജ്മെന്റ് അറിയിച്ചു.
ന്യൂ ഗുഡ്‌വിൽ കാർഗോ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് നൗഷാദ് അബൂവും ജനറൽ മാനേജർ നിഖിൽ നസീറും പരിപാടിക്ക് നേതൃത്വം നൽകി.
ന്യൂ ഗുഡ്‌വിൽ കാർഗോയും റോക്കാ പവർ ജിംയും ചേർന്ന് ഇനിയും കൂടുതൽ വെൽനെസ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img